10:47am 06 October 2026
NEWS

ഫ്ലൈദുബായ് വിമാനം തകർക്കാൻ കോ–പൈലറ്റിന്റെ നീക്കം നേരത്തേ തുടങ്ങി; ഈ വർഷം രണ്ട് ശ്രമങ്ങൾ നടത്തിയെന്ന് റിപ്പോർട്ട്

06/10/2026  07:46 AM IST
nila
 ഫ്ലൈദുബായ് വിമാനം തകർക്കാൻ കോ–പൈലറ്റിന്റെ നീക്കം നേരത്തേ തുടങ്ങി; ഈ വർഷം രണ്ട് ശ്രമങ്ങൾ നടത്തിയെന്ന് റിപ്പോർട്ട്

ഫ്ലൈദുബായ് വിമാനം തകർക്കാൻ ശ്രമിച്ച കോ–പൈലറ്റിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഈ വർഷം തന്നെ വിമാനം തട്ടിയെടുത്ത് തകർക്കാൻ ഹമാം അൽ ഹമ്മാമി രണ്ട് തവണ ശ്രമിച്ചിരുന്നുവെന്നാണ് ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. വിമാനം തകർക്കാനുള്ള ഗൂഢനീക്കം ഇയാൾ ഏറെ മുമ്പേ തുടങ്ങിയിരുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

ടെൽ അവീവിലേക്ക് സർവീസ് നടത്തുന്ന വിമാനക്കമ്പനികളിൽ ജോലി നേടുക എന്ന ലക്ഷ്യത്തോടെയാണ് ഹമാം അൽ ഹമ്മാമി ഫ്ലൈദുബായിൽ പ്രവേശിച്ചതെന്നാണ് യുഎഇയിലെ ചോദ്യം ചെയ്യലിനിടെ ഇയാൾ വെളിപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. എന്നാൽ വിമാനത്തിലുണ്ടായിരുന്ന പരിചയക്കാരായ യാത്രക്കാരിൽ ആരെങ്കിലും ഇയാളുടെ പദ്ധതി മാറ്റാൻ കാരണമായിട്ടുണ്ടാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.

കഴിഞ്ഞ ബുധനാഴ്ച ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിലാണ് ആക്രമണം അരങ്ങേറിയത്. കോക്പിറ്റിൽവച്ച് ക്രാഷ് ആക്സ് ഉപയോഗിച്ച് ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത്ത് മച്ഛറിനെ ഹമാം അൽ ഹമ്മാമി ആക്രമിക്കുകയായിരുന്നു.

എന്നാൽ ആക്രമണത്തെ ക്യാപ്റ്റൻ സ്മിത്ത് ശക്തമായി പ്രതിരോധിച്ചു. ഇതിനിടെ കോക്പിറ്റിന്റെ വാതിൽ തുറന്നതോടെ യാത്രക്കാർ ഇടപെട്ട് കോ–പൈലറ്റിനെ കീഴടക്കി. തുടർന്ന് മറ്റ് രണ്ട് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അതോടെയാണ് വൻ വിമാനദുരന്തം ഒഴിവായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img