
ചെങ്ങന്നൂർ: പുരോഗമന കലാ സാഹിത്യസംഘം ആലാ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെടുവ രംകോട് പീപ്പിൾസ് ലൈബ്രറിയിൽ നാടക രചയിതാവും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന സിഎംപി പെണ്ണുക്കരയെ അനുസ്മരിച്ചു. ലൈബ്രറി പ്രസിഡൻ്റ് കെ.ഡി. രാധാകൃഷ്ണക്കുറുപ്പ് അദ്ധ്യക്ഷനായി. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗവും എഴുത്തുകാരനുമായ ഗോപി ബുധനൂർ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.കെ. വിശ്വനാഥൻ, ഗിരീഷ് ഇലഞ്ഞിമേൽ, ബി.ഷാജ്ലാൽ, സനിൽ രാഘവൻ, പി.വി. പ്രസന്നൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. സഹൃദയക്കൂട്ടം ചെയർമാൻ ആലാ രാജൻ 'കടമ്മനിട്ടയും, കവിതകളും' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. പി.വി.പ്രസന്നൻ, സനിൽ രാഘവൻ എന്നിവർ കടമ്മനിട്ട കവിതകൾ ആലപിച്ചു. ഫോക് ലോർ അവാർഡ് നേടിയ ഗോപി ബുധനൂരിനെ ചടങ്ങിൽ ആദരിച്ചു. ചലച്ചിത്ര നടൻ സലിം കുമാർ, സജിനി പവിത്രൻ, സി.എസ്.ശ്രീഹരി എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.











