
ദോഹ: ഖത്തറിലെ വിപണിയിലുള്ള 'ക്ലാസ്ജെൻ 0.05% ഐ ഡ്രോപ്സ്' (Clasgen 0.05% Eye Drops)-ന്റെ എല്ലാ ബാച്ചുകളും വിപണിയിൽ നിന്ന് തിരികെ വിളിക്കുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. ഉൽപ്പാദന പ്രക്രിയകളുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളെത്തുടർന്നാണ് ഈ നടപടി. ജിസിസി രാജ്യങ്ങളിലെ ഹെൽത്ത് കൗൺസിലിൽ നിന്ന് ലഭിച്ച സുരക്ഷാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും മന്ത്രാലയത്തിന്റെ ഫാർമസി ആന്റ് ഡ്രഗ് കൺട്രോൾ വിഭാഗം വ്യക്തമാക്കി.
ഉൽപ്പാദന കേന്ദ്രത്തിൽ കണ്ടെത്തിയ വിവരങ്ങളുടെ കൃത്യതയും (data integrity) അനുവുമുക്തമായ ഉൽപ്പാദന രീതികളും (sterile manufacturing processes) സംബന്ധിച്ച ഗുരുതരമായ കണ്ടെത്തലുകളാണ് ഉൽപ്പന്നം വിപണിയിൽ നിന്ന് പിൻവലിക്കാൻ കാരണമായതെന്നും മന്ത്രാലയം വിശദീകരിച്ചു. 'ക്ലാസ്ജെൻ 0.05% ഐ ഡ്രോപ്സ്'-ന്റെ ഏതെങ്കിലും പ്രത്യേക ബാച്ചുകൾക്ക് മാത്രമല്ല, ഉൽപ്പാദിപ്പിക്കപ്പെട്ട എല്ലാ ബാച്ചുകൾക്കും ഈ തിരിച്ചുവിളിക്കൽ ബാധകമാണ്.
ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഇതുമായി ബന്ധപ്പെട്ട വ്യക്തികൾക്കും ഇത് സംബന്ധിച്ച് മന്ത്രാലയം സർക്കുലർ നൽകിയിട്ടുണ്ട്.











