03:48pm 04 November 2026
NEWS
ഖത്തറിൽ 'ക്ലാസ്ജെൻ 0.05% ഐ ഡ്രോപ്സ്' വിപണിയിൽ നിന്ന് പിൻവലിച്ചു
04/11/2026  10:27 AM IST
nila
ഖത്തറിൽ ക്ലാസ്ജെൻ 0.05% ഐ ഡ്രോപ്സ് വിപണിയിൽ നിന്ന് പിൻവലിച്ചു

 

 

​ദോഹ: ഖത്തറിലെ വിപണിയിലുള്ള 'ക്ലാസ്ജെൻ 0.05% ഐ ഡ്രോപ്സ്' (Clasgen 0.05% Eye Drops)-ന്റെ എല്ലാ ബാച്ചുകളും വിപണിയിൽ നിന്ന് തിരികെ വിളിക്കുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. ഉൽപ്പാദന പ്രക്രിയകളുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളെത്തുടർന്നാണ് ഈ നടപടി. ജിസിസി രാജ്യങ്ങളിലെ ഹെൽത്ത് കൗൺസിലിൽ നിന്ന് ലഭിച്ച സുരക്ഷാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും മന്ത്രാലയത്തിന്റെ ഫാർമസി ആന്റ് ഡ്രഗ് കൺട്രോൾ വിഭാഗം വ്യക്തമാക്കി.  
​ഉൽപ്പാദന കേന്ദ്രത്തിൽ കണ്ടെത്തിയ വിവരങ്ങളുടെ കൃത്യതയും (data integrity) അനുവുമുക്തമായ ഉൽപ്പാദന രീതികളും (sterile manufacturing processes) സംബന്ധിച്ച ഗുരുതരമായ കണ്ടെത്തലുകളാണ് ഉൽപ്പന്നം വിപണിയിൽ നിന്ന് പിൻവലിക്കാൻ കാരണമായതെന്നും മന്ത്രാലയം വിശദീകരിച്ചു. 'ക്ലാസ്ജെൻ 0.05% ഐ ഡ്രോപ്സ്'-ന്റെ ഏതെങ്കിലും പ്രത്യേക ബാച്ചുകൾക്ക് മാത്രമല്ല, ഉൽപ്പാദിപ്പിക്കപ്പെട്ട എല്ലാ ബാച്ചുകൾക്കും ഈ തിരിച്ചുവിളിക്കൽ ബാധകമാണ്.  
​ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഇതുമായി ബന്ധപ്പെട്ട വ്യക്തികൾക്കും ഇത് സംബന്ധിച്ച് മന്ത്രാലയം സർക്കുലർ നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img