11:07am 13 November 2026
NEWS
മഴവെള്ളം നീക്കി നഗരം സജ്ജം; ചൊവ്വയും ബുധനും വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
30/03/2026  01:14 PM IST
nila
മഴവെള്ളം നീക്കി നഗരം സജ്ജം; ചൊവ്വയും ബുധനും വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

 


ദോഹ: കഴിഞ്ഞ നാല് ദിവസമായി ഖത്തറിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടുകൾ നീക്കം ചെയ്യാൻ നഗരസഭാ മന്ത്രാലയത്തിന് കീഴിലുള്ള സംയുക്ത മഴക്കെടുതി പ്രതിരോധ സമിതി (Joint Rain Emergency Committee) നടത്തിയത് റെക്കോർഡ് വേഗതയിലുള്ള പ്രവർത്തനം. മാർച്ച് 25 മുതൽ 28 വരെ തുടർച്ചയായി 68 മണിക്കൂർ നീണ്ട വിശ്രമമില്ലാത്ത ദൗത്യത്തിലൂടെ രാജ്യത്തെ ജനജീവിതം സാധാരണ നിലയിലാക്കാൻ സമിതിക്ക് സാധിച്ചു.ആകെ 12.8 കോടി (128 Million) ഗാലൻ മഴവെള്ളമാണ് വിവിധയിടങ്ങളിൽ നിന്നായി പമ്പ് ചെയ്ത് നീക്കം ചെയ്തത്.808 തൊഴിലാളികളും 479 അത്യാധുനിക യന്ത്രസാമഗ്രികളും രാപ്പകൽ ഭേദമില്ലാതെ കർമ്മനിരതരായി.30,416 തവണകളായാണ് ടാങ്കറുകൾ വഴി വെള്ളം കൊണ്ടുപോയത്. കൂടാതെ യൂണിഫൈഡ് കോൺടാക്ട് സെന്റർ വഴി പൊതുജനങ്ങളിൽ നിന്ന് ലഭിച്ച 2,755 പരാതികളും അടിയന്തരമായി പരിഹരിച്ചു.യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനുമാണ് സമിതി മുൻഗണന നൽകിയത്. മുനിസിപ്പാലിറ്റി, അഷ്ഗാൽ തുടങ്ങിയ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനം വെള്ളക്കെട്ടുകൾ പെട്ടെന്ന് നീക്കാൻ സഹായിച്ചു.ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാജ്യത്ത് വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഏത് അടിയന്തര ഘട്ടത്തെയും നേരിടാൻ റെയിൻ എമർജൻസി ടീം പൂർണ്ണ സജ്ജമായി തുടരുകയാണ്. മഴക്കെടുതിയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ നമ്പറുകളിലോ ആപ്പ് വഴിയോ ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img