11:59pm 24 September 2026
NEWS
സിഐടിയു ഏരിയാ കോ ഓർഡിനേഷൻ കൺവൻഷൻ
24/09/2026  04:02 PM IST
nila
സിഐടിയു ഏരിയാ കോ ഓർഡിനേഷൻ കൺവൻഷൻ

ചെങ്ങന്നൂർ: തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുവാൻ കേന്ദ്ര സർക്കാർ കൊണ്ടു വന്ന നാല് ലേബർ കോഡുകൾ കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും യുഡിഎഫ് സർക്കാർ പിന്മാറണമെന്ന് സിഐടിയു ഏരിയാ കോ ഓർഡിനേഷൻ കൺവൻഷൻ പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
 ചെങ്ങന്നൂർ ലയൺസ് ക്ലബ് ഹാളിൽ നടന്ന കൺവൻഷൻ സിഐടിയു ദേശീയ കൗൺസിൽ അംഗം ടി കെ ദേവകുമാർ
ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് വി കെ വാസുദേവൻ അധ്യക്ഷനായി.
 ഏരിയ സെക്രട്ടറി എം കെ മനോജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐഎം ഏരിയ സെക്രട്ടറി എം  ശശികുമാർ, സിഐടിയു ജില്ലാ സെക്രട്ടറിമാരായ കെ കെ ചന്ദ്രൻ, കെ പി പ്രദീപ്,ഹേമലത മോഹൻ, എൻ എ രവീന്ദ്രൻ, രജിത ചന്ദ്രൻ മുംതാസ് സലാം ,പി ഡി സുനീഷ് കുമാർ, സജീവ് കുടനാൽ എന്നിവർ സംസാരിച്ചു
ഭാരവാഹികൾ
 വി കെ വാസുദേവൻ (പ്രസിഡൻ്റ്),
രജിതകുമാരി മുംതാസ്  സലാം, സജീവ് കുടനാൽ, പ്രവീൺ മഞ്ചാടി, ഗിരീഷ് കുമാർ, മനു എം തോമസ്, ഷഫീന അജാസ്, മോഹനകുമാർ, എൻ സനു ( വൈസ് പ്രസിഡൻ്റുമാർ),

എം കെ മനോജ് (സെക്രട്ടറി),
കെ കെ ചന്ദ്രൻ, പി ആർ രമേശ് കുമാർ, പി ഡി സുനീഷ് കുമാർ, ഡോ. ദീപു, എ ജി അനിൽകുമാർ ,വി ജി മോഹനൻ, രഞ്ജിത്ത് ഖാദി, രാജേഷ് കുമാർ, മുരളീധരൻ, സിബി (ജോയിൻ്റ് സെക്രട്ടറിമാർ),

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img