
ചെങ്ങന്നൂർ: തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുവാൻ കേന്ദ്ര സർക്കാർ കൊണ്ടു വന്ന നാല് ലേബർ കോഡുകൾ കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും യുഡിഎഫ് സർക്കാർ പിന്മാറണമെന്ന് സിഐടിയു ഏരിയാ കോ ഓർഡിനേഷൻ കൺവൻഷൻ പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ചെങ്ങന്നൂർ ലയൺസ് ക്ലബ് ഹാളിൽ നടന്ന കൺവൻഷൻ സിഐടിയു ദേശീയ കൗൺസിൽ അംഗം ടി കെ ദേവകുമാർ
ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് വി കെ വാസുദേവൻ അധ്യക്ഷനായി.
ഏരിയ സെക്രട്ടറി എം കെ മനോജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐഎം ഏരിയ സെക്രട്ടറി എം ശശികുമാർ, സിഐടിയു ജില്ലാ സെക്രട്ടറിമാരായ കെ കെ ചന്ദ്രൻ, കെ പി പ്രദീപ്,ഹേമലത മോഹൻ, എൻ എ രവീന്ദ്രൻ, രജിത ചന്ദ്രൻ മുംതാസ് സലാം ,പി ഡി സുനീഷ് കുമാർ, സജീവ് കുടനാൽ എന്നിവർ സംസാരിച്ചു
ഭാരവാഹികൾ
വി കെ വാസുദേവൻ (പ്രസിഡൻ്റ്),
രജിതകുമാരി മുംതാസ് സലാം, സജീവ് കുടനാൽ, പ്രവീൺ മഞ്ചാടി, ഗിരീഷ് കുമാർ, മനു എം തോമസ്, ഷഫീന അജാസ്, മോഹനകുമാർ, എൻ സനു ( വൈസ് പ്രസിഡൻ്റുമാർ),
എം കെ മനോജ് (സെക്രട്ടറി),
കെ കെ ചന്ദ്രൻ, പി ആർ രമേശ് കുമാർ, പി ഡി സുനീഷ് കുമാർ, ഡോ. ദീപു, എ ജി അനിൽകുമാർ ,വി ജി മോഹനൻ, രഞ്ജിത്ത് ഖാദി, രാജേഷ് കുമാർ, മുരളീധരൻ, സിബി (ജോയിൻ്റ് സെക്രട്ടറിമാർ),










