NEWS
സൗഹാർദ്ദ റെസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം
04/01/2026 09:12 PM IST
nila

കോടുകുളഞ്ഞി: സൗഹാർദ്ദ റെസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി. കോടുകുളഞ്ഞി ഐക്കരത്തറയിൽ ഭവനാങ്കണത്തിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്റ് ജോൺ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്കാ ദേവാലയം വഴുതാനം വികാരി ഫാദർ. ജോസ് കോട്ടയ്ക്കകത്ത് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത്
ക്രിസ്തുമ
സ് സന്ദേശം നൽകി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
രശ്മി കുമാരി, വാർഡ് മെമ്പറും രക്ഷധികാരിയുമായ
ജിജു ഉമ്മൻ ഇടിക്കുള, മുഖ്യരക്ഷധികാരി അഡ്വ. തോമസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി കെ. സി. മോഹനൻപിള്ള, പദ്മ എ. കുറുപ്പ്, കെ. കെ. അനൂപ്, ജോൺ ജോസഫ്, സുമ ആർ. നായർ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികൾ, കരോക്കെ ഗാനമേള, അത്താഴ വിരുന്ന് എന്നിവയോടുകൂടി കാര്യപരിപാടികൾ പര്യവസാനിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











