NEWS
'ബിഗിൽ', 'THE GOAT' സിനിമകളുടെ നിർമ്മാതാവിന് ക്ഷേത്ര ട്രസ്റ്റിയിൽ പദവി നൽകിയ മുഖ്യമന്ത്രി വിജയ്
11/08/2026 12:17 PM IST
nila

തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനായി അഭിനയിച്ച 'ബിഗിൽ', 'THE GOAT' എന്നീ സിനിമകളുടെ നിർമ്മാതാവാണ് അർച്ചന കൽപ്പാത്തി. ഇവർക്ക് തമിഴ്‌നാട് ദേവസ്വം വകുപ്പിന്റെ ക്ഷേത്ര ട്രസ്റ്റി പാനലിൽ ഒരു പദവി നൽകിയിട്ടുണ്ട് മുഖ്യമന്ത്രി ജോസഫ് വിജയ്. ഈ വകുപ്പിന് കീഴിൽ 10 ലക്ഷം രൂപയോ അതിന് മുകളിലോ വരുമാനമുള്ള ക്ഷേത്രങ്ങളിൽ പാരമ്പരാഗതമല്ലാത്ത ട്രസ്റ്റികളെ തിരഞ്ഞെടുക്കുന്നതിനായുള്ള കമ്മിറ്റിയിലെ അംഗമായാണ് നിയമനം. രണ്ടു വർഷമാണ് ഇതിന്റെ കാലാവധി! ക്ഷേത്ര ട്രസ്റ്റി സ്ഥാനങ്ങളിലേക്ക് വരുന്ന അപേക്ഷകൾ പരിശോധിച്ച് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതാണ് ഇവരുടെ ചുമതല! വിജയ് നായകനായ 'ജനനായകൻ' സിനിമയുടെ നിർമ്മാതാവായ വെങ്കട്ട് നാരായണയെ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു എന്നുള്ളത് ശ്രദ്ധേയമാണ്!
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










