NEWS
അതിദാരിദ്ര്യമുക്ത കേരളം: മുഖ്യമന്ത്രിയുടെ സുപ്രധാന പ്രസ്താവന ഇന്ന് നിയമസഭയിൽ
01/11/2025 08:38 AM IST
സുരേഷ് വണ്ടന്നൂർ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിൽ, 'അതിദാരിദ്ര്യമുക്ത കേരളം' പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (2025 നവംബർ 1, ശനി) സുപ്രധാന പ്രസ്താവന നടത്തും. രാവിലെ 9.00-ന് സഭ ചേരുമ്പോൾ ചട്ടം 300 അനുസരിച്ചാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തുകയും അവർക്ക് പ്രത്യേക സഹായങ്ങൾ നൽകി ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയുടെ പുരോഗതിയും ഭാവി പ്രവർത്തനങ്ങളും സംബന്ധിച്ച് പ്രസ്താവനയിൽ വിശദമാക്കിയേക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











