04:14am 14 October 2026
NEWS
പത്ത് വർഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ; വിവരങ്ങൾ പുറത്തുവിട്ട് സർക്കാർ
13/10/2026  08:27 AM IST
ന്യൂസ് ബ്യൂറോ
പത്ത് വർഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ; വിവരങ്ങൾ പുറത്തുവിട്ട് സർക്കാർ

തിരുവനന്തപുരം:​കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ നടത്തിയ വിദേശയാത്രകളുടെയും മുൻ മന്ത്രിമാരുടെ യാത്രാവിവരങ്ങളുടെയും കണക്കുകൾ സർക്കാർ പുറത്തുവിട്ടു. നിയമസഭയിൽ നാട്ടകം സുരേഷിന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഈ ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കിയത്.
​മുഖ്യമന്ത്രിയുടെ വിദേശയാത്രകൾ: കഴിഞ്ഞ പത്ത് വർഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ആകെ 30 വിദേശയാത്രകളാണ് നടത്തിയത്. ഇതിൽ നാലെണ്ണം സ്വകാര്യ സന്ദർശനങ്ങളായിരുന്നു. നാല് തവണ അദ്ദേഹം ചികിത്സയ്ക്കായി അമേരിക്ക സന്ദർശിച്ചു.
​ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വിദേശയാത്രകൾ
​കടകംപള്ളി സുരേന്ദ്രൻ: 13 യാത്രകൾ
​ഇ.പി. ജയരാജൻ: 7 യാത്രകൾ
​എ.കെ. ബാലൻ: 6 യാത്രകൾ
​വി.എസ്. സുനിൽ കുമാർ: 6 യാത്രകൾ (എല്ലാ യാത്രകളും സ്വകാര്യ ആവശ്യങ്ങൾക്ക്)
​കെ.ടി. ജലീൽ: 5 യാത്രകൾ
​ഇ. ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, തോമസ് ചാണ്ടി: ഓരോ യാത്ര വീതം
​രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വിദേശയാത്രകൾ
​റോഷി അഗസ്റ്റിൻ: 15 യാത്രകൾ
​മുഹമ്മദ് റിയാസ്: 14 യാത്രകൾ
​വി. അബ്ദു റഹിമാൻ: 13 യാത്രകൾ (ഇതിൽ രണ്ടെണ്ണം ചികിത്സാർത്ഥം)
​പി. പ്രസാദ്: 11 യാത്രകൾ
​വീണാ ജോർജ്: 11 യാത്രകൾ
​കെ. രാജൻ: 10 യാത്രകൾ
​കെ.ബി. ഗണേഷ് കുമാർ: 10 യാത്രകൾ
​ജി.ആർ. അനിൽ: 8 യാത്രകൾ
​എം.ബി. രാജേഷ്: 8 യാത്രകൾ
​കെ.എൻ. ബാലഗോപാൽ: 5 യാത്രകൾ
​ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ: ഓരോ യാത്ര വീതം

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NIYAMASABHA
img