
തിരുവനന്തപുരം:കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ നടത്തിയ വിദേശയാത്രകളുടെയും മുൻ മന്ത്രിമാരുടെ യാത്രാവിവരങ്ങളുടെയും കണക്കുകൾ സർക്കാർ പുറത്തുവിട്ടു. നിയമസഭയിൽ നാട്ടകം സുരേഷിന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഈ ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ വിദേശയാത്രകൾ: കഴിഞ്ഞ പത്ത് വർഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ആകെ 30 വിദേശയാത്രകളാണ് നടത്തിയത്. ഇതിൽ നാലെണ്ണം സ്വകാര്യ സന്ദർശനങ്ങളായിരുന്നു. നാല് തവണ അദ്ദേഹം ചികിത്സയ്ക്കായി അമേരിക്ക സന്ദർശിച്ചു.
ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വിദേശയാത്രകൾ
കടകംപള്ളി സുരേന്ദ്രൻ: 13 യാത്രകൾ
ഇ.പി. ജയരാജൻ: 7 യാത്രകൾ
എ.കെ. ബാലൻ: 6 യാത്രകൾ
വി.എസ്. സുനിൽ കുമാർ: 6 യാത്രകൾ (എല്ലാ യാത്രകളും സ്വകാര്യ ആവശ്യങ്ങൾക്ക്)
കെ.ടി. ജലീൽ: 5 യാത്രകൾ
ഇ. ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, തോമസ് ചാണ്ടി: ഓരോ യാത്ര വീതം
രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വിദേശയാത്രകൾ
റോഷി അഗസ്റ്റിൻ: 15 യാത്രകൾ
മുഹമ്മദ് റിയാസ്: 14 യാത്രകൾ
വി. അബ്ദു റഹിമാൻ: 13 യാത്രകൾ (ഇതിൽ രണ്ടെണ്ണം ചികിത്സാർത്ഥം)
പി. പ്രസാദ്: 11 യാത്രകൾ
വീണാ ജോർജ്: 11 യാത്രകൾ
കെ. രാജൻ: 10 യാത്രകൾ
കെ.ബി. ഗണേഷ് കുമാർ: 10 യാത്രകൾ
ജി.ആർ. അനിൽ: 8 യാത്രകൾ
എം.ബി. രാജേഷ്: 8 യാത്രകൾ
കെ.എൻ. ബാലഗോപാൽ: 5 യാത്രകൾ
ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ: ഓരോ യാത്ര വീതം










