03:34pm 19 June 2026
NEWS
വിദേശത്ത് എൽഎൽഎം പഠിക്കാൻ വലിയ വായ്പ വേണ്ടെന്ന് ചീഫ് ജസ്റ്റിസ് ഗവായി
13/07/2025  07:43 AM IST
സുരേഷ് വണ്ടന്നൂർ
വിദേശത്ത് എൽഎൽഎം പഠിക്കാൻ വലിയ വായ്പ വേണ്ടെന്ന് ചീഫ് ജസ്റ്റിസ് ഗവായി

ഹൈദരാബാദ്: വിദേശത്ത് എൽഎൽഎം പഠിക്കാൻ വൻ തുക വായ്പയെടുക്കുന്നതിനെതിരേ നിയമ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി. ഹൈദരാബാദിലെ നാൽസാർ യൂണിവേഴ്സിറ്റിയിലെ 22-ാമത് കൺവൊക്കേഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഒരു വിദേശ ഡിഗ്രി മാത്രം നിങ്ങളുടെ കഴിവിന്റെ അളവുകോലല്ല," ജസ്റ്റിസ് ഗവായി പറഞ്ഞു. സ്കോളർഷിപ്പ് ലഭിക്കാതെയും സാമ്പത്തിക സഹായമില്ലാതെയും വിദേശത്ത് പഠിക്കാൻ പോകരുത്. ഏകദേശം 50-60 ലക്ഷം രൂപ വരെ വായ്പയെടുത്ത് വിദേശത്ത് പോകുന്ന പ്രവണത വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ നിർദേശം.

ലക്ഷ്യത്തോടെ മാത്രമേ വിദേശ പഠനം തിരഞ്ഞെടുക്കാവൂ എന്നും സാമ്പത്തിക ഭാരം ഉണ്ടാക്കുന്ന തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമ രംഗത്തേക്ക് കടന്നുവരുന്ന വിദ്യാർത്ഥികൾക്ക് അദ്ദേഹത്തിന്റെ വാക്കുകൾ വലിയ പ്രചോദനമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img