
കൊച്ചി: ഇന്ത്യന്‍ ചലച്ചിത്ര ലോകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചേതക് സ്ക്രീന്‍ അവാര്‍ഡ് നിശ ഏപ്രില്‍ അഞ്ചിനു നടക്കും. ഇതാദ്യമായി അവാര്‍ഡ് ദാന ചടങ്ങ് യുട്യൂബ്, സോണി എന്റര്‍ടൈന്‍മെന്റ് ടെലിവിഷന്‍, സോണി ലിവ് എന്നിവയില്‍ ലൈവ് സ്ട്രീമിങും നടത്തും. ആഗോള തലത്തില്‍ വളര്‍ന്നു വരുന്ന ഡിമാന്റ് കണക്കിലെടുത്തുള്ള ഈ ലൈവ് സ്ട്രീമിങ് രാത്രി എട്ടു മണിക്കാവും ആരംഭിക്കുക. ശക്തമായ യുവ, സമകാലീന ബ്രാന്‍ഡ് ആയി ചേതക് വളരുന്നതു തുടരുന്ന പശ്ചാത്തലത്തില്‍ ആഴത്തിലെ സാംസ്ക്കാരിക പ്രാധാന്യമുള്ള ഇത്തരം വേദികളില്‍ മുഴുകുന്നത് വളരെ പ്രധാനപ്പെട്ടതാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മ പറഞ്ഞു. സ്ക്രീന്‍ അവാര്‍ഡിന് ഇന്ത്യന്‍ സിനിമാ വ്യവസായ മേഖലയില്‍ ദശാബ്ദങ്ങളായി വന്‍ പ്രാധാന്യമാണു ലഭിച്ചു വരുന്നത്.
Photo Courtesy - Google








