12:03am 13 November 2026
NEWS
ചേതക് സ്ക്രീന്‍ അവാര്‍ഡുകളുടെ ലൈവ് സ്ട്രീമിങ് ഏപ്രില്‍ അഞ്ചിന്
02/04/2026  01:03 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ചേതക് സ്ക്രീന്‍ അവാര്‍ഡുകളുടെ ലൈവ് സ്ട്രീമിങ് ഏപ്രില്‍ അഞ്ചിന്

 

കൊച്ചി:  ഇന്ത്യന്‍ ചലച്ചിത്ര ലോകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചേതക് സ്ക്രീന്‍ അവാര്‍ഡ് നിശ ഏപ്രില്‍ അഞ്ചിനു നടക്കും.  ഇതാദ്യമായി  അവാര്‍ഡ് ദാന ചടങ്ങ് യുട്യൂബ്, സോണി എന്‍റര്‍ടൈന്മെന്‍റ് ടെലിവിഷന്‍, സോണി ലിവ് എന്നിവയില്‍ ലൈവ് സ്ട്രീമിങും നടത്തും.  ആഗോള തലത്തില്‍ വളര്‍ന്നു വരുന്ന ഡിമാന്‍റ് കണക്കിലെടുത്തുള്ള ഈ ലൈവ് സ്ട്രീമിങ് രാത്രി എട്ടു മണിക്കാവും ആരംഭിക്കുക.  ശക്തമായ യുവ, സമകാലീന ബ്രാന്‍ഡ് ആയി ചേതക് വളരുന്നതു തുടരുന്ന പശ്ചാത്തലത്തില്‍ ആഴത്തിലെ സാംസ്ക്കാരിക പ്രാധാന്യമുള്ള ഇത്തരം വേദികളില്‍ മുഴുകുന്നത് വളരെ പ്രധാനപ്പെട്ടതാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര് രാകേഷ് ശര്‍മ്മ പറഞ്ഞു. സ്ക്രീന്‍ അവാര്‍ഡിന് ഇന്ത്യന്‍ സിനിമാ വ്യവസായ മേഖലയില്‍ ദശാബ്ദങ്ങളായി വന്‍ പ്രാധാന്യമാണു ലഭിച്ചു വരുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img