
ന്യൂഡൽഹി: ചെക്ക് ബൗൺസ് കേസുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സുപ്രീം കോടതി. ചെക്ക് മടങ്ങിയാൽ പരാതി 30 ദിവസത്തിനുള്ളിൽ നിർബന്ധമായും ഫയൽ ചെയ്യണം. നിയമപ്രകാരമുള്ള സമയപരിധി കഴിഞ്ഞിട്ടും ഹൈക്കോടതി പരാതിക്ക് അനുമതി നൽകിയത് ശരിയല്ലെന്നും, കാലതാമസം സംഭവിച്ചാൽ അതിനുള്ള കാരണം കാണിച്ച് അപേക്ഷ നൽകണമെന്ന് കോടതി വ്യക്തമാക്കി.
നിശ്ചിത സമയപരിധിക്ക് ശേഷം നൽകിയ പരാതി വിചാരണ കോടതി പരിഗണിച്ചത് നിയമത്തിന് വിരുദ്ധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കാലതാമസം സംഭവിച്ചിട്ടും അപ്പീൽ നൽകാൻ പോലും തയ്യാറാകാത്തതിനെ കോടതി രൂക്ഷമായി വിമർശിച്ചു. ഇതൊരു നിയമലംഘനമായി കണക്കാക്കിയ സുപ്രീം കോടതി ഈ പരാതി അസാധുവാക്കുകയും, ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
വിധി പുറപ്പെടുവിച്ചത്: ഹെച്ച്. എസ്. ഒബ്റോയ് ബിൽടെക് പ്രൈവറ്റ് ലിമിറ്റഡ് & ഓർസ്. Vs. എം.എസ്.എൻ വുഡ്‌ടെക്
റഫറൻസ്: 2025 ലൈവ്‌ലോ (SC) 889











