03:39am 13 November 2026
NEWS
വരും നാളുകളിൽ ചെങ്ങന്നൂർ അറിയപ്പെടുന്നത് അന്താരാഷ്ട്ര സ്റ്റേഡിയത്തിൻ്റെ പേരിലായിരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ
25/02/2026  03:59 PM IST
nila
വരും നാളുകളിൽ ചെങ്ങന്നൂർ അറിയപ്പെടുന്നത്  അന്താരാഷ്ട്ര സ്റ്റേഡിയത്തിൻ്റെ പേരിലായിരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

ചെങ്ങന്നൂർ: വരും നാളുകളിൽ ചെങ്ങന്നൂർ അറിയപ്പെടുന്നത്  അന്താരാഷ്ട്ര സ്റ്റേഡിയത്തിൻ്റെ പേരിലായിരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂർ - മാവേലിക്കര നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന  വെൺമണി ശാർങക്കാവ് പാലം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.ശാർങക്കാവ് പാലം ഉൾപ്പെടെ 27 പാലങ്ങളുടെ നിർമ്മാണം കഴിഞ്ഞ എട്ടു വർഷത്തിൽ പൂർത്തികരിച്ചുവെന്നും രണ്ടു പാലങ്ങളുടെ നിർമ്മാണം അടുത്ത ദിവസങ്ങളിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ എം എസ് അരുൺ കുമാർ എംഎൽഎ അധ്യക്ഷനായി. 
പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർ ഹൈജീൻ ആൽബർട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. , ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് എ മഹേന്ദ്രൻ  മുഖ്യാതിഥിയായി. എം എച്ച് റഷീദ്, എം ശശികുമാർ, എൻ സുധാമണി, സി അനു, . രാജേഷ് കുമാർ,  ടി വിശ്വനാഥൻ, ജി മായാ ദേവി, സ്വപ്ന സുരേഷ്, എ കെ ബീന , സൗമ്യ രാജേഷ്, കെ ആർ സജീവ്, , അബ്ദുള്ളക്കുട്ടി, , വി എസ് ബിജു , അജിത്ത് ആയിക്കാട്, ബി ബിനു, എം ഡി ശ്രീകുമാർ, ഹരിപ്രകാശ്, കെ സി ഡാനിയേൽ, സുബൈർ, കെ സഞ്ജു, സുരേന്ദ്രൻ പള്ളിക്കൽ, ദിലീപ് ഖാൻ, രാജു മോളേത്ത് , സാദത്ത് ചാരുംമൂട് എന്നിവർ സംസാരിച്ചു.
വെൺമണി പഞ്ചായത്ത് പ്രസിഡൻ്റ് ജെബിൻ പി വർഗീസ് സ്വാഗതവും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സബിത ബീവി നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.