11:00am 19 August 2026
NEWS
ചെങ്ങന്നൂര്‍ നഗരസഭ കൃഷിഭവന്‍ കര്‍ഷക ദിനം ആചരിച്ചു
18/08/2026  09:21 AM IST
nila
ചെങ്ങന്നൂര്‍ നഗരസഭ കൃഷിഭവന്‍ കര്‍ഷക ദിനം ആചരിച്ചു

 

ചെങ്ങന്നൂര്‍: നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം നടത്തി. എം.എല്‍.എ. സജി ചെറിയാന്‍ കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ മനീഷ് കീഴാമഠത്തില്‍ മികച്ച കര്‍ഷകരെ ആദരിക്കലും വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ സാലി ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ റ്റി. കുമാരി, കെ. ഷിബു രാജന്‍, മറിയാമ്മ ജോണ്‍ ഫിലിപ്പ്, അഡ്വ:  ശോഭാ വര്‍ഗീസ്, കൗണ്‍സിലര്‍മാരായ പി.വിജയകുമാരി അമ്മാള്‍, ലേഖ ജയന്‍, എസ്. സുധാമണി, എന്‍. അനുപമ, ബി. ജയകുമാര്‍, ശരണ്യ സുരേന്ദ്രന്‍, എസ്.സജിത, ഇന്ദു രാജന്‍, ഗോപു പുത്തന്‍മഠത്തില്‍, സനിത മാത്യു, സൂസമ്മ എബ്രഹാം, റിജോ ജോണ്‍ ജോര്‍ജ്, വി.എസ്.സവിത, സിനി ബിജു, വരുണ്‍ മട്ടയ്ക്കല്‍, നഗരസഭ സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.നിഷ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ അനസ് പൂവാലം പറമ്പില്‍, മോഹന്‍ കൊട്ടാരത്തു പറമ്പില്‍, ടി.സി.ഉണ്ണികൃഷ്ണന്‍, ജിബി കീക്കാട്ടില്‍, കൃഷി ഓഫീസര്‍ ജേക്കബ് തോമസ്, അസിന്റന്റ് കൃഷി ഓഫീസര്‍മാരായ പി.എസ്.സിന്ധു, ആര്‍.അനില്‍കുമാര്‍, കാര്‍ഷിക വികസന സമിതിയംഗം ജി.മാത്തുക്കുട്ടി, മുതിര്‍ന്ന കര്‍ഷകന്‍ കെ.കെ.ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img