
ചെങ്ങന്നൂര്‍: നഗരസഭ ആരോഗ്യ വിഭാഗം എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് 16 ലക്ഷം രൂപയുടെ പുതിയ വാഹനം വാങ്ങി. ജനകീയ ആസൂത്രണ പദ്ധതി 2025-26 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ വാഹനം വാങ്ങിയത്. ആരോഗ്യ വിഭാഗത്തിന് പരിശോധനകള്‍ നടത്തുന്നതിനായാണ് ഇസൂസു ഡി-മാക്‌സ് പിക്ക്-അപ്പ് ട്രക്ക് വാഹനം വാങ്ങിയത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ: ശോഭാ വര്‍ഗീസ് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റ്റി.കുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.ഷിബുരാജന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ റിജോ ജോണ്‍ ജോര്‍ജ്, അശോക് പടിപ്പുരയ്ക്കല്‍, ശ്രീദേവി ബാലകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ സൂസമ്മ എബ്രഹാം, ഷേര്‍ലി രാജന്‍, ഓമന വര്‍ഗീസ്, വി.വിജി, രോഹിത് പി. കുമാര്‍, സെക്രട്ടറി എം.ഡി. ദീപ, സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ.അജയന്‍, സി.നിഷ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അശ്വതി ജി. ശിവന്‍, പ്ലാന്‍ കോ- ഓര്‍ഡിനേറ്റര്‍ എസ്.സജിതകുമാരി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വരും ദിവസങ്ങളില്‍ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍, മായം കലര്‍ന്നതും പഴകിയതുമായ ആഹാര സാധനങ്ങള്‍ എന്നിവ പിടിച്ചെടുത്ത് പിഴ ഈടാക്കാനുള്ള നടപടി കര്‍ശനമാക്കുമെന്ന് നഗരസഭ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ ചുമതലയുള്ള സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.നിഷഅറിയിച്ചു.











