01:24am 15 August 2026
NEWS
ചെങ്ങന്നൂര്‍ നഗരസഭ രണ്ടാംഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
14/08/2026  07:50 PM IST
nila
ചെങ്ങന്നൂര്‍ നഗരസഭ രണ്ടാംഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

 

ചെങ്ങന്നൂര്‍: വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ രണ്ടാംഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ ആരംഭിച്ചതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ മനീഷ് കീഴാമഠത്തില്‍ പറഞ്ഞു. വെള്ളം കയറി ചെളിയടിഞ്ഞു കൂടിയ കടവുകള്‍, റോഡുകള്‍ എന്നിവ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ യന്ത്രസാമഗികളുടെ സഹായത്തോടെ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നഗരസഭ ആരംഭിച്ചത്. ഒന്നാം വാര്‍ഡിലെ മുണ്ടന്‍കാവ് പമ്പാനദിയിലെ ഇറപ്പുഴ കടവ്, 10-ാം വാര്‍ഡിലെ കുറ്റിയില്‍ പള്ളി റോഡ്, 11-ാം വാര്‍ഡിലെ കുരിശുപള്ളി റോഡ് എന്നിവിടങ്ങളിലാണ് ശുചീകരണം നടന്നത്. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയര്‍പേഴ്‌സണ്‍ കെ. ഷിബു രാജന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.കുമാരി, കൗണ്‍സിലര്‍മാരായ ലേഖ ജയന്‍, ഇന്ദു രാജന്‍, ബിജു അലക്‌സാണ്ടര്‍, സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.നിഷ, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.മനോജ്, എന്‍ജിനീയറിങ് വിഭാഗം ഓവര്‍സിയര്‍മാരായ അതുല്യ മധു, എസ്.സന്തു എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img