
ചെങ്ങന്നൂർ: പുലിയൂരിൽ സമാപിച ചെങ്ങന്നൂർ വിദ്യാഭ്യാസ
ഉപജില്ലാ കലോത്സവത്തിൽ
മാന്നാർ നായർ സമാജം ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ഓവർ ആൾ ചാമ്പ്യൻമാർ
ആയി. രണ്ടാം സ്ഥാനം വെൺമണി എം റ്റി എച്ച് എസ് സും മൂന്നാം സ്ഥാനം മാന്നാർ നായർ സമാജം ഗേൾസ് ഹൈ സ്കൂളും നേടി
സമാപനസമ്മേളനം ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം സലിം ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലാപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ
വത്സല മോഹൻ സമ്മാനദാനം നിർവഹിച്ചു യോഗത്തിൽ പുലിയൂർ ഗ്രാമപഞ്ചായത്ത് അംഗം
പ്രമോദ് അമ്പാടി, ഗുരു ചെങ്ങന്നൂർ സാംസ്‌കാരിക സമിതി വൈസ് ചെയർമാൻ
ജി കൃഷ്ണകുമാർ,
അദ്ധ്യാപക സംഘടനാ
പ്രതിനിധികളായ
ജോസഫ് മാത്യു,ജോൺ ജേക്കബ് ഇ, വിജോയ് എസ് ജോസഫ്, അനസ് എം അഷറഫ്, കെ ആർ അനന്ദൻ, എ ഇ ഒ
എച്ച് റീന,പി റ്റി എ പ്രസിഡന്റ് രഞ്ചി കെ മാത്യു, വിശ്വനാഥൻ ഉണ്ണിത്താൻ സീന ദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ
ബൈജു ഫലപ്രഖ്യാപനം നടത്തി. ട്രോഫി കമ്മറ്റി കൺവീനർ
ബിനു ജി ട്രോഫികൾ കൈമാറി.











