04:05am 09 September 2026
NEWS
ചെങ്ങന്നൂർ ബഥേൽ മാർ ഗ്രീഗോറിയോസ് 84-ാം മത് പെരുന്നാളിന് കൊടിയേറി
19/10/2025  06:27 PM IST
nila
ചെങ്ങന്നൂർ ബഥേൽ മാർ ഗ്രീഗോറിയോസ് 84-ാം മത്  പെരുന്നാളിന് കൊടിയേറി


 

ചെങ്ങന്നൂർ: മലങ്കരസഭയുടെ  പരിശുദ്ധൻ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ  നാമത്തിൽ സ്ഥാപിതമായ പ്രഥമ ദേവാലയങ്ങളിൽ ഒന്നായ ചെങ്ങന്നൂർ ബഥേൽ മാർ ഗ്രിഗോറിയോസ് അരമനപ്പള്ളിയുടെ 84-ാം പെരുന്നാളിന്കൊടിയേറി. ഒക്ടോബർ 19 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ ആണ് പെരുന്നാൾ. പെരുന്നാൾ ശുശ്രൂഷകൾക്ക് പൗരസ്‌ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലിത്തയുമായ മോറോൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ  മുഖ്യകാർമ്മികത്വം വഹിക്കും.
22 ന് വൈകിട്ട്7 മണിക്ക് 
വചന ശുശ്രൂഷ റവ.ഫാ.ഡോ. അലക്സ് ജോൺ(കരുവാറ്റ)
23 ന് 7 മണിക്ക് വചന ശുശ്രൂഷ റവ.ഫാ. നോബിൻ ഫിലിപ്പ്
24 ന് 7 മണിക്ക് വചന ശുശ്രൂഷ 
ബസലേൽ റമ്പാൻ 25 ന് 7.10 ന് 
വചന ശുശ്രൂഷ
അപ്രേം റമ്പാൻ.7.45 ന് പ്രദക്ഷിണം
26 ന് രാവിലെ 8 ന് വി.കുർബ്ബാന-പൗരസ്‌ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലിത്തയുമായ മോറോൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ.തുടർന്ന് ശ്ലൈഹീക വാഴ്‌വ്, നേർച്ച സദ്യ, കൊടിയിറക്ക്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img