
ചെങ്ങന്നൂർ: മലങ്കരസഭയുടെ പരിശുദ്ധൻ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ പ്രഥമ ദേവാലയങ്ങളിൽ ഒന്നായ ചെങ്ങന്നൂർ ബഥേൽ മാർ ഗ്രിഗോറിയോസ് അരമനപ്പള്ളിയുടെ 84-ാം പെരുന്നാളിന്കൊടിയേറി. ഒക്ടോബർ 19 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ ആണ് പെരുന്നാൾ. പെരുന്നാൾ ശുശ്രൂഷകൾക്ക് പൗരസ്‌ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലിത്തയുമായ മോറോൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും.
22 ന് വൈകിട്ട്7 മണിക്ക്
വചന ശുശ്രൂഷ റവ.ഫാ.ഡോ. അലക്സ് ജോൺ(കരുവാറ്റ)
23 ന് 7 മണിക്ക് വചന ശുശ്രൂഷ റവ.ഫാ. നോബിൻ ഫിലിപ്പ്
24 ന് 7 മണിക്ക് വചന ശുശ്രൂഷ
ബസലേൽ റമ്പാൻ 25 ന് 7.10 ന്
വചന ശുശ്രൂഷ
അപ്രേം റമ്പാൻ.7.45 ന് പ്രദക്ഷിണം
26 ന് രാവിലെ 8 ന് വി.കുർബ്ബാന-പൗരസ്‌ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലിത്തയുമായ മോറോൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ.തുടർന്ന് ശ്ലൈഹീക വാഴ്‌വ്, നേർച്ച സദ്യ, കൊടിയിറക്ക്.











