02:01am 29 October 2026
NEWS
ആഘോഷരാവായി ചാവക്കാട് ഫെസ്റ്റ്
27/05/2025  01:40 PM IST
nila
ആഘോഷരാവായി ചാവക്കാട് ഫെസ്റ്റ്

ദോഹ: ചാവക്കാട് പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ചചാവക്കാട് ഫെസ്റ്റ് 20 25 ജനപങ്കാളിത്തം  കൊണ്ട് ശ്രദ്ധേയമായി. 
ഐസിസി അശോക ഹാളിൽ വച്ച് നടന്നപരിപാടിഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ റൂമൈസ ഫാത്തിമ ചാവക്കാട് ഉത്ഘാടനം ചെയ്തു.
സി പി എ പ്രസിഡൻറ് കബീർ തെരുവത്ത് അധ്യക്ഷതവഹിച്ചു.ഗ്ലോബൽ ചെയർമാൻ അബ്ദുല്ല തെരുവത്ത് ആമുഖപ്രഭാഷണം നടത്തി.അഡ്വൈസറി ബോർഡ് ചെയർമാൻ ഷാജി ആലിൻ, അഡ്വൈസറി ബോർഡ് മെമ്പർമാരായ പി എൻ ബാബുരാജൻ , ഷെജി  വലിയകത്ത്, നാസർ NT ,എക്സിക്യൂട്ടീവ് മെമ്പർമാർ എന്നിവർ സാന്നിധ്യം വഹിച്ചു.
ചാവക്കാട് പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി ഷെറിൽ പരപ്പിൽ സ്വാഗതവും
ട്രഷറർ രഞ്ജിത്ത് പി എൻ നന്ദിയും പറഞ്ഞു.
 സിനിമ പിന്നണിഗായകൻ ഹരീബ് ഹുസൈൻ, പട്ടുറുമാൽ ഫെയ്യിം ഷിഹാബ്  പാലപ്പെട്ടി, കൈരളി, വി യുവ ,പട്ടുറുമാൽ fame ഷെയ്ഖ അബ്ദുള്ള, സിംഗറും ഡ്രമ്മിസ്റ്റുമായ ഷിയാ മജീദ്  , ഖത്തറിലെ ഗായിക ഹിബ ഷംന
എന്നിവർ നയിച്ച സംഗീത നിശ ആസ്വാദക വിസ്മയമായി. അക്ബറലി അവതാരകനായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img