03:04am 01 November 2026
NEWS
ചാലിയാർ ദോഹ വനിതാ വിംഗിന്റെ ‘പിങ്ക് ടോക്സ്’ ശ്രദ്ധേയമായി
31/10/2026  12:49 PM IST
nila
ചാലിയാർ ദോഹ വനിതാ വിംഗിന്റെ ‘പിങ്ക് ടോക്സ്’ ശ്രദ്ധേയമായി

 

ദോഹ: ഖത്തറിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ ചാലിയാർ ദോഹ വനിതാ വിംഗിന്റെ ആഭിമുഖ്യത്തിൽ ആസ്റ്റർ മെഡിക്കൽ സെന്ററിന്റെയും ഫാർമാകെയറിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച സ്തനാർബുദ ബോധവൽക്കരണ പരിപാടിയായ ‘പിങ്ക് ടോക്സ്’ ശ്രദ്ധേയമായി. സ്ത്രീകളിൽ സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുക, നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക, രോഗത്തെ അതിജീവിച്ചവരുടെ അനുഭവങ്ങളിലൂടെ ആത്മവിശ്വാസം പകരുക എന്നിവ ലക്ഷ്യമിട്ട പരിപാടിയിൽ 60 ഓളം പേർ പങ്കെടുത്തു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 50 പേർക്കായിരുന്നു ബോധവൽക്കരണ പരിപരിയിൽ പങ്കെടുക്കാനുള്ള അവസരം..ഓപ്പൺ ചർച്ചാ സദസ്സ് പങ്കെടുത്ത വനിതകൾക്ക് സംശയ നിവാരണം നടത്താൻ വളരെ സഹായകരമായി.

ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ് ചാലിയം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു . ചാലിയാർ ദോഹ വനിതാ വിംഗ് പ്രസിഡന്റ് ഷാന നസ്രി അധ്യക്ഷത വഹിച്ചു. വനിതാ വിംഗ് സെക്രട്ടറി ശബാന തസ്നിം സ്വാഗതം ആശംസിച്ചു.

ആസ്റ്റർ മെഡിക്കൽ സെന്ററിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. നസ്രീൻ ബാനുവും  , social media influencer and Edu Tech Trainer , സ്തനാർബുദ പോരാളിയുമായ സോന സലാമും മുഖ്യ സെഷനുകൾ നയിച്ചു. സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ, നേരത്തെയുള്ള പരിശോധനയുടെ പ്രാധാന്യം, രോഗനിർണയം, ചികിത്സ, രോഗത്തെ അതിജീവിക്കുന്നതിനുള്ള മാനസിക കരുത്ത് എന്നിവയെക്കുറിച്ച് അവർ വിശദീകരിച്ചു. സംവേദനാത്മകമായ ചർച്ചകളും അനുഭവങ്ങൾ പങ്കുവെക്കാനുള്ള അവസരവും പരിപാടിയെ കൂടുതൽ ശ്രദ്ധേയമാക്കി.

ചാലിയാർ ദോഹ ജനറൽ സെക്രട്ടറി സാബിഖുസ്സലാം,  ചീഫ് അഡ്വൈസർ മഷ്ഹൂദ് VC , മെഡിക്കൽ വിംഗ് ചെയർമാൻ ഡോ . ഷഫീഖ് താപ്പി എന്നിവർ ആശംസകൾ നേർന്നു. ചാലിയാർ ദോഹ വനിതാ വിംഗ് വൈസ് പ്രസിഡന്റ് ഇബ്തിസാം നന്ദി രേഖപ്പെടുത്തി.

പരിപാടിയിൽ പങ്കെടുത്ത എല്ലാ വ്യക്തികൾക്കും ഫാർമാകെയറിന്റെ സ്പോൺസർഷിപ്പിൽ സൗജന്യ ഗിഫ്റ്റ് കിറ്റുകൾ വിതരണം ചെയ്തു. സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധ ബോധവൽക്കരണത്തിനും പ്രാധാന്യം നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img