09:29pm 31 October 2026
NEWS
ചാലിയാർ കപ്പ് സീസൺ 5: വിപുലമായ ഓർഗനൈസിങ് കമ്മിറ്റി രൂപീകരിച്ചു
31/10/2026  08:13 PM IST
nila
ചാലിയാർ കപ്പ് സീസൺ 5: വിപുലമായ ഓർഗനൈസിങ് കമ്മിറ്റി രൂപീകരിച്ചു

 

ദോഹ: ചാലിയാർ ദോഹയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് ചാലിയാർ കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കും. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ജില്ലാടിസ്ഥാനത്തിലുള്ള മത്സരങ്ങളോടെയാണ് ചാലിയാർ കപ്പ് സീസൺ 5 അരങ്ങേറുന്നത്.

ഒക്ടോബർ 30 വെള്ളിയാഴ്ച നടന്ന ചാലിയാർ ദോഹ കൗൺസിൽ യോഗത്തിലാണ് ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ ഓർഗനൈസിങ് കമ്മിറ്റി രൂപീകരിച്ചത്. ചാലിയാർ കപ്പ് ചെയർമാനായി ചാലിയാർ ദോഹ ആക്ടിങ് പ്രസിഡന്റ് സിദ്ദീഖ് വാഴക്കാടിനെയും ജനറൽ കൺവീനറായി സാബിഖുസ്സലാം എടവണ്ണയെയും ചീഫ് ഫിനാൻസ് ഓഫീസറായി ബുജൈർ ഊർങ്ങാട്ടിരിയെയും നിയോഗിച്ചു.
ചാലിയാർ ദോഹ ചീഫ് പാട്രൺ ഷൌക്കത്തലി ടി എ ജെ, അഡ്വൈസിറി ചെയ്ര്മാൻ സി ടി സിദ്ധീഖ് ചെറുവാടി ചീഫ് അഡ്വൈസർ വി സി മഷൂദ് തിരുത്തിയാട് എന്നിവരെ ലീഡ് ചെയ്യാനും പ്രോഗ്രാം കോർഡിനേറ്റ് ചെയ്യാനുമായി ടൂർണമെന്റ് ഒഫീഷ്യൽസായി നിയോഗിച്ചു.

വെന്യൂ മാനേജ്മെന്റ് കമ്മിറ്റി: പി.സി. അബ്ദുറഹ്മാൻ മമ്പാട് (ചെയർമാൻ), അബ്ദു റസാഖ് രാമനാട്ടുകര (കൺവീനർ), നിസാർ, ഫെബിൻ എടവണ്ണ, ജംഷാദ് മുണ്ടേങ്ങര, ബഷീർ (അംഗങ്ങൾ).

രജിസ്ട്രേഷൻ & ഡോക്യുമെന്റേഷൻ വിംഗ്: രതീഷ് കക്കോവ് (ചെയർമാൻ), ജൈസൽ എളമരം ( കൺവീനർ), ഷംവീൽ, റഫീഖ് കാരാട്, സലീം പോത്തുകല്ല് (അംഗങ്ങൾ).

ടെക്നിക്കൽ & മാച്ച് ഓപ്പറേഷൻസ് കമ്മിറ്റി: ഷാജി പി.സി. കുനിയിൽ (ചെയർമാൻ), ഫുവാദ് കീഴുപറമ്പ് (കൺവീനർ), ഷാജുമോൻ, ഉണ്ണികൃഷ്ണൻ, ഷാഹിദ്, നൗഫൽ (അംഗങ്ങൾ).

മീഡിയ, പബ്ലിസിറ്റി, പ്രിന്റിംഗ് & ഡിസൈൻ കമ്മിറ്റി: അഹമ്മദ് നിയാസ് (ചെയർമാൻ), സാജാസ് ചാലിയം, അബ്ദുൽ ലത്തീഫ് ചാത്തമംഗലം (കൺവീനർമാർ), നബീൽ എടവണ്ണ, ജുനൈസ് കുനിയിൽ, ഫവാസ് വാഴക്കാട് (അംഗങ്ങൾ).

ഫിനാൻസ് & സ്പോൺസർഷിപ്പ് കമ്മിറ്റി: അബ്ദുൽ അസീസ് ചെറുവണ്ണൂർ (ചെയർമാൻ), റിയാസ് NBK (കൺവീനർ), നൗഫൽ കട്ടയാട്ട്, സാജിദ് (അംഗങ്ങൾ).

ഹോസ്പിറ്റാലിറ്റി & ലോജിസ്റ്റിക്സ് കമ്മിറ്റി: രാജേഷ് പോത്തുകല്ല് (ചെയർമാൻ), അഷ്റഫ് മമ്പാട് (കൺവീനർ).

വളന്റിയേഴ്സ്, സപ്പോർട്ട് & സെക്യൂരിറ്റി വിംഗ്: ഹാഷിം അരീക്കോട് (ചെയർമാൻ), മുജീബ് റഹ്മാൻ കൊടിയത്തൂർ, മണി കൊന്നാലത്ത് ( കൺവീനർമാർ), അബ്ദുള്ള ചീക്കോട്, റഈസ് അരീക്കോട്, നൗഫൽ സാദത്ത് കാവന്നൂർ, സൈനുദ്ധീൻ കാവന്നൂർ, നസീഫ് സനീൽ അരീക്കോട് (അംഗങ്ങൾ).

ഫുഡ് & റിഫ്രഷ്മെന്റ് കമ്മിറ്റി: ആസിഫ് കക്കോവ് (ചെയർമാൻ), ഉണ്ണി മോയിൻ (കൺവീനർ).

അവാർഡ്സ് & സെറിമണീസ് കമ്മിറ്റി: അസീസ് പുറായിൽ (ചെയർമാൻ), സുനീർ ബാബു എടവണ്ണ, ജസീൽ മാവൂർ (കൺവീനർമാർ).

റിസപ്ഷൻ & ഗസ്റ്റ് പ്രോട്ടോക്കോൾ കമ്മിറ്റി: താജു ബേപ്പൂർ (ചെയർമാൻ), നൗഫൽ അമാൻ കാവന്നൂർ (കൺവീനർ), അക്ബർ വാഴക്കാട് (അംഗം).

മെഡിക്കൽ & സേഫ്റ്റി വിംഗ്: ഡോ. ഷഫീഖ് താപ്പി (ചെയർമാൻ), റൗഫ് ബേപ്പൂർ (കൺവീനർ), ഹനീഫ (അംഗം).

വോളന്റിയർ, ടെക്നിക്കൽ, ലോജിസ്റ്റിക്സ് കമ്മിറ്റികളുടെ ഏകോപന ചുമതല മുജീബ് ചീക്കോടിന് നൽകി.

വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ടൂർണമെന്റിന്റെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജില്ലാടിസ്ഥാനത്തിലുള്ള ടീമുകളുടെ പങ്കാളിത്തത്തോടെ കൂടുതൽ ആവേശകരവും മികവുറ്റതുമായ ടൂർണമെന്റ് സംഘടിപ്പിക്കാനാണ് സംഘാടക സമിതിയുടെ ലക്ഷ്യം. ടൂർണമെന്റിന്റെ വിജയത്തിനായി ചാലിയാർ ദോഹയുടെ മുഴുവൻ പ്രവർത്തകരുടെയും കൂട്ടായ സഹകരണം ഉറപ്പാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

   കൗൺസിൽ യോഗം ചീഫ് അഡ്വൈസർ വി സി മഷ്ഹൂദ് തിരുത്തിയാട് ഉത്ഘാടനം ചെയ്തു. ചീഫ് പാട്രൺ ഷൌക്കത്തലി ടി എ ജെ, അഡ്വൈസറി ബോർഡ്‌ ചെയർമാൻ സി ടി സിദ്ദീഖ് ചെറുവാടി, അബ്ദുൽ സലാം മാഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img