05:06pm 12 November 2026
NEWS
കേരളത്തിന് ഒരു പാസഞ്ചർ ട്രെയിൻ കൂടി അനുദിച്ച് കേന്ദ്രം
16/01/2026  06:42 AM IST
nila
കേരളത്തിന് ഒരു പാസഞ്ചർ ട്രെയിൻ കൂടി അനുദിച്ച് കേന്ദ്രം

തൃശ്ശൂർ: കേരളത്തിന് ഒരു പാസഞ്ചർ ട്രെയിൻ അനുവദിച്ച് റയിൽവെ മന്ത്രാലയം. ഗുരുവായൂർ–തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കാനാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം ഉത്തരവിറക്കിയത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം അറിയിച്ചത്.

56115/56116 നമ്പറുകളിലുള്ള പാസഞ്ചർ ട്രെയിൻ തൃശ്ശൂരിനും ഗുരുവായൂരിനും ഇടയിൽ സർവീസ് നടത്തും. തൃശ്ശൂരിൽ നിന്ന് രാത്രി 8.10-ന് പുറപ്പെടുന്ന ട്രെയിൻ 8.45-ന് ഗുരുവായൂരിലെത്തും. ഗുരുവായൂരിൽ നിന്ന് വൈകുന്നേരം 6.10-ന് പുറപ്പെട്ട് 6.50-ന് തൃശ്ശൂരിലെത്തും.

ദീർഘനാളായി യാത്രക്കാരിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് പുതിയ സർവീസ് അനുവദിച്ചതെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. ഈ തീരുമാനം പ്രദേശത്തെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ദൈനംദിന യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img