09:50am 26 April 2026
NEWS
ഐ.സി.സി. 'വെനസ്ഡേ ഫിയസ്റ്റ': വൈവിധ്യമാർന്ന കലാപരിപാടികളോടെ ഇന്ത്യൻ കലാവസന്തം ആഘോഷിച്ചു
24/04/2026  08:33 PM IST
nila
ഐ.സി.സി. വെനസ്ഡേ ഫിയസ്റ്റ: വൈവിധ്യമാർന്ന കലാപരിപാടികളോടെ ഇന്ത്യൻ കലാവസന്തം ആഘോഷിച്ചു

ദോഹ: ഖത്തറിലെ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി.) സംഘടിപ്പിച്ച 'വെനസ്ഡേ ഫിയസ്റ്റ' ഇന്ത്യൻ കലകളുടെയും സംസ്കാരത്തിന്റെയും ഉജ്ജ്വലമായ ആഘോഷമായി മാറി. 2026 ഏപ്രിൽ 22 ബുധനാഴ്ച ഐ.സി.സി. അശോക ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ അരങ്ങേറി.
​ ഐ.സി.സി. പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷതവഹിച്ചചടങ്ങിൽ കമ്മ്യൂണിറ്റി സേവന രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച്
 അമൃത് ഉത്തർപ്രദേശ് നവരംഗ് സാംസ്കാരിക മണ്ഡൽ ഖത്തർപ്രസിഡന്റ്
​ നീത മിശ്ര,മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ
​  പ്രസിഡന്റ്നിഹാദ് അലി
എന്നിവരെ ചടങ്ങിൽ ആദരിച്ചു.ഐ.സി.സി. അഡൈ്വസറി കൗൺസിൽ ചെയർമാൻ പി.എൻ. ബാബുരാജൻ, ഐ.എസ്.സി. പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ.സി.സി. വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ഐ.സി.സി. ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് എന്നിവരും വിവിധ അഫിലിയേറ്റഡ് സംഘടനാ പ്രതിനിധികളും മുതിർന്ന കമ്മ്യൂണിറ്റി നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
ഐ.സി.സി. ഹെഡ് ഓഫ് ഫിനാൻസ് ബിശ്വജിത് ബാനർജി സ്വാഗതവും
​ഐ.സി.സി. ഹെഡ് ഓഫ് അഫിലിയേഷൻ രവീന്ദ്ര പ്രസാദ് നന്ദിയും പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img