10:11am 11 November 2026
NEWS
സി.ബി.എസ്.ഇ കൊച്ചി സഹോദയ കലോത്സവത്തിന് തിരി തെളിഞ്ഞു
20/09/2025  04:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സി.ബി.എസ്.ഇ കൊച്ചി സഹോദയ കലോത്സവത്തിന്  തിരി തെളിഞ്ഞു
HIGHLIGHTS

സി.ബി.എസ്.ഇ കൊച്ചി സഹോദയ കലോത്സവം വൈറ്റില ടോക്ക് എച്ച്  പബ്ലിക് സ്കൂളിൽ സംവിധായകനും തിരക്കഥാകൃത്തുമായ   ഡൊമിനിക് അരുൺ  ഉദ്ഘാടനം ചെയ്യുന്നു.ടോക്ക് എച്ച് പബ്ലിക് സ്കൂൾ മാനേജർ കുര്യൻ തോമസ്, കൊച്ചിൻ റിഫൈനറി സ്കൂൾ പ്രിൻസിപ്പളുംകൊച്ചി സഹോദയുടെ പ്രസിഡന്റുമായ വിനുമോൻ കെ മാത്യു, സെന്റ് പീറ്റേഴ്സ് സ്കൂൾ കടയിരിപ്പ് പ്രിൻസിപ്പൽ ആർ കെ മോസസ്,ശ്രീ നാരായണ വിദ്യാപീഠം  പ്രിൻസിപ്പൽ  രാഖി പ്രിൻസ്, ടോക്ക് എച്ച് പബ്ലിക് സ്കൂൾ  പ്രിൻസിപ്പൽ കെ ടെസ്സി ജോസ്  തുടങ്ങിയവർ സമീപം

കൊച്ചി  : സി.ബി.എസ്.ഇ കൊച്ചി സഹോദയ കലോത്സവം  2025-ന് വൈറ്റില ടോക്ക്എച്ച്  പബ്ലിക് സ്കൂളിൽ തിരി തെളിഞ്ഞു.രാവിലെ വിദ്യാർഥികൾ അവതരിപ്പിച്ച രംഗപൂജയ്ക്ക് ശേഷം പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ   ഡൊമിനിക് അരുൺ ഭദ്രദീപംകൊളുത്തി ഉദ്ഘാടനം ചെയ്തു . കൊച്ചിൻ റിഫൈനറി സ്കൂൾ പ്രിൻസിപ്പാളുംകൊച്ചി സഹോദയുടെ പ്രസിഡന്റുമായ  വിനുമോൻ കെ മാത്യു  അധ്യക്ഷത വഹിച്ച ചടങ്ങിൽ ടോക്ക് എച്ച് സ്കൂളിലെ പ്രിൻസിപ്പളും കലോത്സവത്തിന്റെ കൺവീനറുമായ കെ ടെസ്സി ജോസ് സ്വാഗതവും  ശ്രീ നാരായണ വിദ്യാപീഠം  പ്രിൻസിപ്പലും കൊച്ചി സഹോദയയുടെ വൈസ്പ്രസിഡന്റുമായ  രാഖി പ്രിൻസ് നന്ദിയും  പറഞ്ഞു.ടോക്ക് എച്ച് പബ്ലിക് സ്കൂൾ മാനേജർ  കുര്യൻ തോമസ്, സെന്റ് പീറ്റേഴ്‌സ് സ്കൂൾ കടയിരിപ്പ് പ്രിൻസിപ്പൽ ആർ കെ മോസസ് എന്നിവർ പങ്കെടുത്തു.കൊച്ചി സഹോദയ കോംപ്ലക്സ് ആണ് കലോത്സവത്തിന് ആതിഥേയത്വം  വഹിക്കുന്നത്.കലോത്സവത്തിന്റെ ആദ്യഘട്ട മത്സരങ്ങൾ ടോക്ക് എച്ച് സ്കൂൾ വൈറ്റിലയിലുംരണ്ടാംഘട്ട മത്സരങ്ങൾ സെന്റ് പീറ്റേഴ്സ് സ്കൂൾ കടയിരിപ്പിലുമാ യിട്ടാണ്   നടക്കുന്നത്. ടോക്ക് എച്ച് പബ്ലിക് സ്കൂളിൽ  29 വേദികളിലായി വിവിധവിഭാഗങ്ങളിൽപ്പെട്ട 83 മത്സര ഇനങ്ങളാണ് ആദ്യദിനം അരങ്ങേറിയത്. നാല് ദിവസങ്ങളിലായി നടക്കുന്ന കൊച്ചി സഹോദയ കലോത്സവത്തിന് അൻപതിൽ പരം സ്കൂളുകളിൽനിന്നും 140 മത്സരയിനങ്ങളിൽ 3200 മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img