01:37am 09 September 2026
NEWS
ചീഫ് വിപ്പ് മലങ്കരസഭാ ആസ്ഥാനത്ത് പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി


08/09/2026  08:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചീഫ് വിപ്പ് മലങ്കരസഭാ ആസ്ഥാനത്ത് പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി
HIGHLIGHTS

മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തിയ സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫിന് മുളയിൽ തീർത്ത കന്യകമറിയാമിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സമ്മാനിക്കുന്നു

കോട്ടയം : സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന സന്ദർശിച്ചു.  സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. വൈകീട്ട് 4 മണിയോടെയാണ് ചീഫ് വിപ്പ് സഭാ ആസ്ഥാനത്ത് എത്തിയത്. സഭാപിതാക്കൻമാരുടെ കബറിടങ്ങളിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. ന​ഗരസഭാ കൗൺസിലർ അഡ്വ.ടോം കോര അഞ്ചേരിൽ, കേരള കോൺ​ഗ്രസ് നേതാവ് എ.കെ.ജോസഫ് തുടങ്ങിയവർ  ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ച്ച അരമണിക്കൂർ നീണ്ട് നിന്നു. സർക്കാർ ചീഫ് വിപ്പ് എന്ന നിലയിൽ ക്രിയാത്മകമായി പ്രവർത്തിക്കുവാനും പിതാവ് പി.ജെ ജോസഫിനെപ്പോലെ രാഷ്ട്രീയരം​ഗത്ത് ശോഭിക്കുവാനും  അപു ജോൺ ജോസഫിന് കഴിയട്ടെ എന്ന് പരിശുദ്ധ കാതോലിക്കാ ബാവാ ആശംസിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img