
കോഴിക്കോട്ദോഹ :ഖത്തറിലെ കെ.എം.സി.സി ഓഫീസില്‍ നിന്നും കോടികള്‍ കവര്‍ന്ന കേസില്‍ പ്രതി പൊലീസില്‍ കീഴടങ്ങി. കൊല്ലം നെല്ല്യാടി പരപ്പിന്‍കുനിയില്‍ ബാലകൃഷ്ണന്‍ ആണ് കൊയിലാണ്ടി പൊലീസില്‍ കീഴടങ്ങിയത്. ബാലകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. നാദാപുരം കോടതി ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് ആറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കൊയിലാണ്ടി സ്വദേശിയായ ബോംബെ ഷാജി, പയ്യോളി സ്വദേശി റാഷി, ബാവ എന്ന സാലിഹ്, മമ്മളി എന്ന ഹസന്‍, നിസാര്‍ എന്നിവരാണ് മറ്റ് പ്രതികള്‍.2025 സെപ്റ്റംബര്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഖത്തറിലെ അല്‍ തുമാമ എന്ന സ്ഥലത്തെ കെ.എം.സി.സിയുടെ ഓഫീസിലെ സ്‌ട്രോങ് റൂമിന്റെ പൂട്ട് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. 31ലക്ഷം റിയാല്‍ അതായത് എട്ട് കോടി ആറ് ലക്ഷത്തോളം ഇന്ത്യന്‍ രൂപയാണ് കവര്‍ച്ച ചെയ്തത്.










