01:33pm 13 November 2026
NEWS
മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ച് നിൽക്കുന്ന ചിത്രം പ്രചരിപ്പിച്ച കോൺ​ഗ്രസ് നേതാവിനെതിരെ കേസ്
26/12/2025  06:19 AM IST
nila
മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ച് നിൽക്കുന്ന ചിത്രം പ്രചരിപ്പിച്ച കോൺ​ഗ്രസ് നേതാവിനെതിരെ കേസ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവച്ച കോൺഗ്രസ് നേതാവിനെതിരെ പൊലീസ് നടപടി സ്വീകരിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹത്തിൽ സംഘർഷം ഉണ്ടാക്കാനാകുന്ന തരത്തിൽ വ്യാജചിത്രം പ്രചരിപ്പിച്ചു എന്നാണ് സുബ്രഹ്മണ്യനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കോഴിക്കോട് ചേവായൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന സംശയം ഉയർത്തുന്ന രീതിയിലായിരുന്നു ചിത്രത്തോടൊപ്പം നൽകിയ കുറിപ്പ്. എന്നാൽ, ഇതിൽ ഉൾപ്പെടുത്തിയ ഒരു ചിത്രം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചതാണെന്ന് പിന്നീട് വ്യക്തമായി.

സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. മുഖ്യമന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒരിക്കലും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും, പ്രചരിപ്പിക്കുന്ന ചിത്രം പൂർണമായും വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച എല്ലാ വസ്തുതകളും ഉടൻ പുറത്തുവരുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img