02:58pm 04 September 2026
NEWS
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മദ്യം നൽകി; തൃശൂരിലെ ബാറുടമയ്‌ക്കെതിരെ കേസ്
01/09/2026  12:19 PM IST
nila
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മദ്യം നൽകി; തൃശൂരിലെ ബാറുടമയ്‌ക്കെതിരെ കേസ്

തൃശൂർ: 17കാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. മണ്ണുത്തിയിലെ മയൂര ബാറിലാണ് സംഭവം.

ബാറിൽവച്ച് 17കാരൻ അടിപിടിയുണ്ടാക്കിയതിനെ തുടർന്ന് മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന് പ്രായപൂർത്തിയായിട്ടില്ലെന്നും 17 വയസ്സ് മാത്രമാണെന്നും കണ്ടെത്തിയത്.

സംഭവത്തിൽ കുട്ടിയുടെ അമ്മയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ബാറുടമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് മണ്ണുത്തി പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img