NEWS
കാർ തലകീഴായി മറിഞ്ഞ് അപകടം
26/07/2026 09:06 AM IST
nila

ചെങ്ങന്നൂർ: മാവേലിക്കര–കോഴഞ്ചേരി റോഡിൽ ചെറിയനാട് ഓവർബ്രിഡ്ജിന് സമീപം കാർ തലകീഴായി മറിഞ്ഞ് അപകടം. ശനിയാഴ്ച
വൈകിട്ട് അഞ്ച് മണി ഓടെയാണ് സംഭവം. കുളിക്കാംപാലത്തുനിന്ന് വെൺമണി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരിൽ രണ്ടുപേർ പരിക്കുകളോടെയും ഒരാൾ പരിക്കേൽക്കാതെയുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
റോഡിന്റെ ഇടതുവശത്തു കൂടി നിയന്ത്രണവിധേയമായി സഞ്ചരിക്കുകയായിരുന്ന കാർ, പെട്ടെന്ന് നിയന്ത്രണം വിട്ട് വലതുവശത്തേക്ക് നീങ്ങി തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഉടൻതന്നെ സ്ഥലത്തെത്തിയ നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











