NEWS
തലസ്ഥാനത്ത് സിനിമ ഷൂട്ടിങ് സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ നിന്ന് കഞ്ചാവ് പിടികൂടി
10/04/2025 02:51 PM IST
ചെറുകര സണ്ണിലൂക്കോസ്

തിരുവനന്തപുരത്ത് സിനിമ ഷൂട്ടിംഗ് സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ നിന്നും കഞ്ചാവ് പിടിച്ചു.
ഫൈറ്റിംഗ് മാസ്റ്റർ മഹേശ്വരനിൽ നിന്നാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കഞ്ചാവ് പിടികൂടിയത്.
'ബേബി ഗേൾ' എന്ന സിനിമയുടെ അണിയറ പ്രവർത്തകർ താമസിച്ചിരുന്ന ഹോട്ടലിലാണ് പരിഗോധന നടന്നത്.
സ്റ്റണ്ട് മാസ്റ്ററില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയതെന്ന് എക്സൈസ് സംഘം അറിയിച്ചു.
ഒരു ഇംഗ്ലീഷ് ഡിഷ്ണറിയുടെ രൂപത്തിലുള്ള ബോക്സിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
16 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











