
ദോഹ: അടിയന്തര ഘട്ടങ്ങളിൽ സ്വയം ഇടപെടുന്നത് ഒഴിവാക്കി ഉടൻ തന്നെ എമർജൻസി സർവീസ് നമ്പറായ 999-ൽ ബന്ധപ്പെടണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വെള്ളിയാഴ്ച വൈകുന്നേരം മന്ത്രാലയം പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഫസ്റ്റ് ലഫ്റ്റനന്റ് ഖലീഫ സുലൈമാൻ അൽ ഹമ്മാദി ഇക്കാര്യം വ്യക്തമാക്കിയത്.
ഏതൊക്കെ സാഹചര്യങ്ങളിലാണ് ഉടൻ റിപ്പോർട്ട് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ മന്ത്രാലയം നൽകുന്നു.
റോഡുകളിലോ വീടിന് പരിസരത്തോ സംശയാസ്പദമായ രീതിയിലുള്ള വസ്തുക്കളോ അവശിഷ്ടങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ,ആരുടെയെങ്കിലും ഭാഗത്തുനിന്നും അസ്വാഭാവികമോ സംശയാസ്പദമോ ആയ പ്രവൃത്തികൾ ഉണ്ടായാൽ,ഉടനടി ചികിത്സയോ ഇടപെടലോ ആവശ്യമുള്ള മെഡിക്കൽ എമർജൻസി ഉണ്ടായാൽവിവരങ്ങൾ അറിയിക്കുമ്പോൾ ലൊക്കേഷൻ കൃത്യമായി പറയുകയും സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കുകയും വേണം. എങ്കിൽ മാത്രമേ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വേഗത്തിൽ സ്ഥലത്തെത്താനും കാര്യക്ഷമമായി ഇടപെടാനും സാധിക്കുകയുള്ളൂവെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. വ്യക്തിപരമായ ഇടപെടലുകൾ ഒഴിവാക്കി വിദഗ്ധ സംഘത്തിന്റെ സേവനം തേടുന്നത് സുരക്ഷ ഉറപ്പാക്കാൻ അത്യന്താപേക്ഷിതമാണ്.











