
ദോഹ: കൊടുവള്ളി ഫീനിക്‌സ് പെയിൻ & പാലിയേറ്റീവ് ഖത്തർ ചാപ്റ്ററിന്റെ 2026 കലണ്ടർ പ്രകാശനവും അന്തരിച്ച എൻ.പി അബു ഹാജിയുടെ അനുസ്മരണവും
സംഘടിപ്പിച്ചു.
റോയൽ ഓർക്കിഡ് റെസ്റ്റോറന്റിൽ നടന്നപരിപാടിയിൽ
ഖത്തർ ചാപ്റ്റർ പ്രസിഡണ്ട് ആബിദീൻ വാവാട് അധ്യക്ഷത വഹിച്ചു. ബ്രാഡ്മ ഗ്രൂപ്പ് ഡയറക്ടർ അഡ്വ. യാസീൻ പരിപാടി
ഉദ്‌ഘാടനം ചെയ്തു. 2026-ലെ കലണ്ടർ പ്രകാശനം ഗ്രാൻഡ്മാൾ സി.ഇ.ഒ ഷരീഫ് ബി.സി നിർവഹിച്ചു.
അന്തരിച്ച ട്രഷറർ സിറാസ് എൻ.പിയുടെ പിതാവും കൊടുവള്ളിയിലെ പ്രമുഖ വ്യാപാരിയുമായ എൻ.പി അബു ഹാജിയെ അനുസ്മരിച്ച് വി.ടി ഫൈസൽ പ്രഭാഷണം നടത്തി. ഷെരീഫ് പി.സി, ബഷീർ ഖാൻ, ബഷീർ പരപ്പിൽ, കരീം കെ.കെ, സുഹൈൽ കെ.പി, അസീസ് ഹാജി പ്രാവിൽ, മജീദ് പി സി, അഡ്വ പി കെ സക്കറിയ, തമീം കരുവൻപോയിൽ, ഷിറാസ് കെ.കെ, താജു വാവാട്, ഷഫീക് പി.വി, അമീൻ സ്കെച്ച്, ഫഹദ് കൊടുവള്ളി, സലാഹുദ്ധീൻ, ഫഹീം വി.ടി, ഫിറോസ് ഇമാദി, ഫവാസ് ഇ.എ, നിസാമുദ്ദീൻ, ഷമൽ അഹ്മദ്, മെഹ്ഫിൽ പി.കെ, റഫീക്കുൽ അമീൻ, മുജീബ് കളരാന്തിരി, നിസാം പി.എം, ജാബിർ കെ.കെ, മുഹമ്മദ് ഷമീം, സുഹൈൽ പി.വി, ഷഹീദ് എൻ.പി, ഫിറോസ്, അംജദ് എൻ.പി, റഹ്മത്തുള്ള, സുനീർ തെറ്റുമ്മൽ, മജീദ് പെരിയാന്തോട്, റാഫി എന്നിവരുള്‍പ്പെടെ നിരവധി പ്രവർത്തകർ പ്രസംഗിച്ചു.
ചടങ്ങിൽ സ്പോൺസർമാരായ ഗ്രാൻഡ്മാൾ ഖത്തർ, ബ്രാഡ്മ ഗ്രൂപ്പ്, സ്കെച്ച് അഡ്വർടൈസിങ് എന്നിവരേയും കലണ്ടർ ഡിസൈൻ നിർവഹിച്ച സുബീഷ് കൊടുവള്ളിയെയും ആദരിച്ചു.
ജനറൽ സെക്രട്ടറി ഷംസു കൊടുവള്ളി സ്വാഗതവും ഷഫീക്ക് കെ.പി നന്ദിയും പറഞ്ഞു.










