
ചെങ്ങന്നൂർ: കുടുംബശ്രീയുടെ നൂതനമായ സംരംഭമായ കഫെ കുടുംബശ്രീ പ്രീമിയം റസ്റ്റോറൻ്റ് ചെങ്ങന്നൂരിൽ പ്രവർത്തനം ആരംഭിച്ചു. എം സി റോഡിൽ തിരുവൻവണ്ടൂർ കല്ലിശ്ശേരി ജങ്ഷനിൽ
പെനിയേൽ ബിൽഡിംഗിലാണ് ഭക്ഷണശാല തുറന്നത്. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം വത്സല മോഹൻ അധ്യക്ഷയായി. ചെങ്ങന്നൂർ നഗരസഭാധ്യക്ഷ ശോഭ വർഗീസ്,
വൈസ് ചെയർമാൻ കെ.
ഷിബുരാജൻ, താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം ശശികുമാർ,
ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ പുഷ്പലത മധു, എം ജി ശ്രീകുമാർ, ബീന ബിജു, പി രോഹിത് കുമാർ, വി ഷാജി മോൻ, ജൂണി കുതിരവട്ടം, തദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ പ്രശാന്ത് ബാബു,
കുടുംബ ശ്രീ ജില്ല മിഷൻ കോ ഓർഡിനേറ്റർ എസ് രഞ്ജിത്ത്, സംരംഭകരായ സന്തോഷ് കുമാർ, രഞ്ജു ആർ കുറുപ്പ് എന്നിവർ സംസാരിച്ചു.മന്ത്രി സജി ചെറിയാൻ്റെ നിർദ്ദേശത്തെ തുടർന്നാണ് ജില്ലയിലെ ആദ്യ പ്രീമിയം റസ്റ്റോറൻ്റ് ശാഖ ചെങ്ങന്നൂരിൽ ആരംഭിച്ചത്. രാവിലെ ആറു മുതൽ രാത്രി 11 വരെയാണ് പ്രവർത്തി സമയം. പൂർണ്ണമായി ശീതികരിച്ച ഭക്ഷണശാലയോടനുബന്ധിച്ച് വിശാലമായ പാർക്കിംഗ് സൗകര്യവുമുണ്ട്.
കുടുംബശ്രീയുടെ നാനോ മാർക്കറ്റ് ഇതോടൊപ്പം സജ്ജീകരിക്കുന്നുണ്ട് . കുടുംബശ്രീയുടെ തനത് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള നാനോ മാർക്കറ്റും റസ്റ്റോറൻ്റിൽ ഒരുക്കിയിട്ടുണ്ട്..











