
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ അംഗങ്ങളിൽ ഒരാൾ ഒഴികെ മറ്റെല്ലാവർക്കും ഔദ്യോഗിക വസതികൾ അനുവദിച്ചു. സിവിൽ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബിന്റെ വസതിയുടെ കാര്യത്തിൽ മാത്രമാണ് ഇനി തീരുമാനമാകാനുള്ളത്. ഇത് ഉടൻ തന്നെയുണ്ടാകും.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിനു ചേർന്നുള്ള 'പമ്പ" ബംഗ്ലാവാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അനുവദിച്ചിരിക്കുന്നത്. മുൻ സർക്കാരിലെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസായിരുന്നു നേരത്തെ ഇവിടെ താമസിച്ചിരുന്നത്. മന്ത്രിമാർ വാഴില്ലെന്ന ചീത്തപ്പേരുള്ള വഴുതക്കാട്ടെ *'മൻമോഹൻ ബംഗ്ലാവി"*ലേക്ക് ഇത്തവണ നറുക്ക് വീണത് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ഒ.ജെ.ജനീഷിനാണ്.
മറ്റ് പ്രധാന മന്ത്രിമാരുടെ വസതികൾ ഇങ്ങനെയാണ്:
ക്ളിഫ് ഹൗസ് കോംപൗണ്ട്: മുൻപ് കെ.കൃഷ്ണൻകുട്ടി 10 വർഷം താമസിച്ച 'പെരിയാർ' ഇത്തവണ മോൻസ് ജോസഫിനാണ്. ആഭ്യന്തരമന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണനും പിന്നീട് കെ.എൻ.ബാലഗോപാലും താമസിച്ചിരുന്ന 'പൗർണ്ണമി' മുസ്ളിം ലീഗ് നേതാവ് കെ.എം.ഷാജിക്ക് ലഭിച്ചു. വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് മുൻപ് അദ്ദേഹം താമസിച്ചിരുന്ന ' ലിൻഡ് ഹഴ്റ്റ തന്നെ വീണ്ടും അനുവദിച്ചു.
കന്റോൺമെന്റ് പരിസരം: എ.കെ.ശശീന്ദ്രൻ താമസിച്ചിരുന്ന 'കാവേരി' എ.പി.അനിൽകുമാറിനാണ്.
വഴുതക്കാട്: കെ.ആർ.ഗൗരിയമ്മയും ഇ.പി.ജയരാജനും താമസിച്ചിരുന്ന 'സാനഡു' കെ.മുരളീധരന് ലഭിച്ചു.
തലസ്ഥാനത്ത് ആകെ 20 മന്ത്രിമന്ദിരങ്ങളാണുള്ളത്. ഇതിൽ ക്ളിഫ് ഹൗസ് പരിസരത്ത് പത്തും, വഴുതക്കാടും കന്റോൺമെന്റ് പരിസരത്തും നാലുവീതവും, വള്ളയമ്പലം-കവടിയാർ പരിസരത്ത് രണ്ടു വീടുകളുമാണുള്ളത്.
മന്ത്രിമാരും ഔദ്യോഗിക വസതികളും ഒറ്റനോട്ടത്തിൽ:
ക്ളിഫ് ഹൗസും പരിസരവും
ക്ളിഫ്ഹൗസ് — മുഖ്യമന്ത്രി വി.ഡി.സതീശൻ
പൗർണ്ണമി — കെ.എം. ഷാജി
പെരിയാർ — മോൻസ് ജോസഫ്
എസെൻഡേൻ — ഷിബു ബേബി ജോൺ
പ്രശാന്ത് — തുളസി
അശോക് — സണ്ണി ജോസഫ്
പമ്പ — രമേശ് ചെന്നിത്തല
നെസ്റ്റ് — എൻ.ഷംസുദ്ദീൻ
ഉഷസ് — പി.കെ.ബഷീർ
ലിൻഡ്‌ഹഴ്‌റ്റ് — പി.കെ.കുഞ്ഞാലിക്കുട്ടി
കന്റോൺമെന്റ് പരിസരം
11. ഗംഗ — സിദ്ധിഖ്
12. ഗ്രേസ് — റോജി എം. ജോൺ
13. നിള — പി.സി. വിഷ്ണുനാഥ്
14. കാവേരി — എ.പി. അനിൽകുമാർ
വഴുതക്കാട് പരിസരം
15. റോസ് ഹൗസ് — സി.പി. ജോൺ
16. തൈക്കാട് ഹൗസ് — ബിന്ദു കൃഷ്ണ
17. അജന്ത — എം. ലിജു
18. സാനഡു — കെ. മുരളീധരൻ
വെള്ളയമ്പലം / കവടിയാർ
19. കവടിയാർ ഹൗസ് — വി.ഇ.അബ്ദുൽ ഗഫൂർ
20. മൻമോഹൻ ബംഗ്ളാവ് — ഒ.ജെ. ജനീഷ്










