01:06pm 20 May 2026
NEWS
​മന്ത്രിമന്ദിരങ്ങൾ റെഡി; പമ്പയിൽ ചെന്നിത്തല, മൻമോഹനിൽ ജനീഷ്
20/05/2026  09:19 AM IST
സുരേഷ് വണ്ടന്നൂർ
​മന്ത്രിമന്ദിരങ്ങൾ റെഡി; പമ്പയിൽ ചെന്നിത്തല, മൻമോഹനിൽ ജനീഷ്

​തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ അംഗങ്ങളിൽ ഒരാൾ ഒഴികെ മറ്റെല്ലാവർക്കും ഔദ്യോഗിക വസതികൾ അനുവദിച്ചു. സിവിൽ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബിന്റെ വസതിയുടെ കാര്യത്തിൽ മാത്രമാണ് ഇനി തീരുമാനമാകാനുള്ളത്. ഇത് ഉടൻ തന്നെയുണ്ടാകും.
​മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിനു ചേർന്നുള്ള 'പമ്പ" ബംഗ്ലാവാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അനുവദിച്ചിരിക്കുന്നത്. മുൻ സർക്കാരിലെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസായിരുന്നു നേരത്തെ ഇവിടെ താമസിച്ചിരുന്നത്. മന്ത്രിമാർ വാഴില്ലെന്ന ചീത്തപ്പേരുള്ള വഴുതക്കാട്ടെ *'മൻമോഹൻ ബംഗ്ലാവി"*ലേക്ക് ഇത്തവണ നറുക്ക് വീണത് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ഒ.ജെ.ജനീഷിനാണ്.
​മറ്റ് പ്രധാന മന്ത്രിമാരുടെ വസതികൾ ഇങ്ങനെയാണ്:
​ക്ളിഫ് ഹൗസ് കോംപൗണ്ട്: മുൻപ് കെ.കൃഷ്ണൻകുട്ടി 10 വർഷം താമസിച്ച 'പെരിയാർ' ഇത്തവണ മോൻസ് ജോസഫിനാണ്. ആഭ്യന്തരമന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണനും പിന്നീട് കെ.എൻ.ബാലഗോപാലും താമസിച്ചിരുന്ന 'പൗർണ്ണമി' മുസ്ളിം ലീഗ് നേതാവ് കെ.എം.ഷാജിക്ക് ലഭിച്ചു. വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് മുൻപ് അദ്ദേഹം താമസിച്ചിരുന്ന ' ലിൻഡ് ഹഴ്റ്റ തന്നെ വീണ്ടും അനുവദിച്ചു.
​കന്റോൺമെന്റ് പരിസരം: എ.കെ.ശശീന്ദ്രൻ താമസിച്ചിരുന്ന 'കാവേരി' എ.പി.അനിൽകുമാറിനാണ്.
​വഴുതക്കാട്: കെ.ആർ.ഗൗരിയമ്മയും ഇ.പി.ജയരാജനും താമസിച്ചിരുന്ന 'സാനഡു' കെ.മുരളീധരന് ലഭിച്ചു.
​തലസ്ഥാനത്ത് ആകെ 20 മന്ത്രിമന്ദിരങ്ങളാണുള്ളത്. ഇതിൽ ക്ളിഫ് ഹൗസ് പരിസരത്ത് പത്തും, വഴുതക്കാടും കന്റോൺമെന്റ് പരിസരത്തും നാലുവീതവും, വള്ളയമ്പലം-കവടിയാർ പരിസരത്ത് രണ്ടു വീടുകളുമാണുള്ളത്.
​മന്ത്രിമാരും ഔദ്യോഗിക വസതികളും ഒറ്റനോട്ടത്തിൽ:
​ക്ളിഫ് ഹൗസും പരിസരവും
​ക്ളിഫ്ഹൗസ് — മുഖ്യമന്ത്രി വി.ഡി.സതീശൻ
​പൗർണ്ണമി — കെ.എം. ഷാജി
​പെരിയാർ — മോൻസ് ജോസഫ്
​എസെൻഡേൻ — ഷിബു ബേബി ജോൺ
​പ്രശാന്ത് — തുളസി
​അശോക് — സണ്ണി ജോസഫ്
​പമ്പ — രമേശ് ചെന്നിത്തല
​നെസ്റ്റ് — എൻ.ഷംസുദ്ദീൻ
​ഉഷസ് — പി.കെ.ബഷീർ
​ലിൻഡ്‌ഹഴ്‌റ്റ് — പി.കെ.കുഞ്ഞാലിക്കുട്ടി
​കന്റോൺമെന്റ് പരിസരം
11. ഗംഗ — സിദ്ധിഖ്
12. ഗ്രേസ് — റോജി എം. ജോൺ
13. നിള — പി.സി. വിഷ്ണുനാഥ്
14. കാവേരി — എ.പി. അനിൽകുമാർ
​വഴുതക്കാട് പരിസരം
15. റോസ് ഹൗസ് — സി.പി. ജോൺ
16. തൈക്കാട് ഹൗസ് — ബിന്ദു കൃഷ്ണ
17. അജന്ത — എം. ലിജു
18. സാനഡു — കെ. മുരളീധരൻ
​വെള്ളയമ്പലം / കവടിയാർ
19. കവടിയാർ ഹൗസ് — വി.ഇ.അബ്ദുൽ ഗഫൂർ
20. മൻമോഹൻ ബംഗ്ളാവ് — ഒ.ജെ. ജനീഷ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img