03:07pm 12 November 2026
NEWS
ദേശീയ കായിക നയത്തിന് മന്ത്രിസഭയുടെ അംഗീകാരം
08/01/2026  01:03 PM IST
nila
ദേശീയ കായിക നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

ദോഹ:ഖത്തറിന്റെ ദേശീയ കായിക നയം മന്ത്രിസഭ അംഗീകരിച്ചു. അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി യോഗത്തിന് അധ്യക്ഷത വഹിച്ചു.കായിക-യുവജന മന്ത്രാലയം ദേശീയ പ്ലാനിംഗ് കൗൺസിലുമായി ചേർന്ന് തയ്യാറാക്കിയ നയം, കായിക മേഖലയിലെ വികസനം, മികവ്, സുസ്ഥിരത എന്നിവ ലക്ഷ്യമിടുന്നതാണ്. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, സമൂഹനിർമാണത്തിൽ കായികത്തിന്റെ പങ്ക് ശക്തിപ്പെടുത്തുക, ജീവിതനിലവാരം ഉയർത്തുക എന്നിവയാണ് നയത്തിന്റെ മുഖ്യ ലക്ഷ്യങ്ങൾ.ഈ നയം ഖത്തർ നാഷണൽ വിഷൻ 2030-നോടും മൂന്നാം ദേശീയ വികസന തന്ത്രം 2024–2030-നോടും പൂർണമായും ഒത്തുചേരുന്നതാണെന്ന് മന്ത്രിസഭ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img