07:58am 12 November 2026
NEWS
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഖത്തറിന്റെ സജീവ ഇടപെടൽ; സ്വകാര്യ സ്കൂൾ നിയമ ഭേദഗതിക്കും മന്ത്രിസഭയുടെ അംഗീകാരം
14/05/2026  02:28 PM IST
nila
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഖത്തറിന്റെ സജീവ ഇടപെടൽ; സ്വകാര്യ സ്കൂൾ നിയമ ഭേദഗതിക്കും മന്ത്രിസഭയുടെ അംഗീകാരം

 

 

​ദോഹ: മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനുമുള്ള ഖത്തറിന്റെ നയതന്ത്ര ശ്രമങ്ങൾക്ക് മന്ത്രിസഭയുടെ പൂർണ്ണ പിന്തുണ. അമീരി ദിവാനിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന പതിവ് മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനങ്ങൾ.മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനായി ഹിസ് ഹൈനസ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദ്ദേശപ്രകാരം നടത്തിയ വിവിധ ചർച്ചകളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. പാകിസ്ഥാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ഖത്തർ സ്വാഗതം ചെയ്തു. കൂടാതെ, സമുദ്രാതിർത്തിയിൽ ചരക്ക് കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ മന്ത്രിസഭ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഹോർമുസ് കടലിടുക്കിനെ തർക്കങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ഖത്തർ വ്യക്തമാക്കി.ഖത്തറിലെ സ്വകാര്യ സ്കൂളുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കുന്നതിനും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി പുതിയ 'സ്വകാര്യ സ്കൂൾ നിയന്ത്രണ നിയമത്തിന്' (Draft Law) മന്ത്രിസഭ അംഗീകാരം നൽകി.ഖത്തർ നാഷണൽ വിഷൻ 2030-ന് അനുസൃതമായി എല്ലാ തലങ്ങളിലും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയെന്നലക്ഷ്യം വയ്ക്കുന്ന ഈ നിയമത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനായി സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോയുടെ 'ഷാരെക്' (Sharek) പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിക്കും.യോഗത്തിൽ ഇസ്‌ലാമിന്റെ സന്ദേശങ്ങൾ ചിന്തയിലും ആരാധനയിലും പ്രവൃത്തിയിലും ദൃഢമാക്കുക' എന്ന ലക്ഷ്യത്തോടെയുള്ള ഔഖാഫ് മന്ത്രാലയത്തിന്റെ 2025-2030 സ്ട്രാറ്റജിയെ മന്ത്രിസഭ അഭിനന്ദിച്ചു.
ബോസ്നിയ ആൻഡ് ഹെർസഗോവിനയുമായുള്ള നിയമ സഹകരണ കരാറിന് (MoU)മന്ത്രിസഭ അംഗീകാരം നൽകി.വിവിധ രാജ്യങ്ങളിലെ പ്രകൃതിദുരന്ത ബാധിതർക്ക് ഖത്തർ നൽകിവരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ടും യോഗം വിലയിരുത്തി.
​ബ്രസീലിൽ നടന്ന 'കോപ്പ് 30' (COP30) കാലാവസ്ഥാ ഉച്ചകോടിയിൽ ഖത്തർ പങ്കെടുത്തതിന്റെ ഫലങ്ങളും മന്ത്രിസഭ അവലോകനം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img