
പോണേക്കര എസ്എൻഡിപി ശാഖയിലെ സി കേശവൻ സ്മാരക കുടുംബയൂണിറ്റിന്റെ 23 -മത് വാർഷികാഘോഷം ശാഖ പ്രസിഡന്റ് എൻ സുഗതൻ ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി : പോണേക്കര എസ്എൻഡിപി ശാഖയിലെ സി കേശവൻ സ്മാരക കുടുംബയൂണിറ്റിന്റെ 23 -മത് വാർഷികാഘോഷം ശാഖ പ്രസിഡന്റ് എൻ സുഗതൻ ഉദ്‌ഘാടനം ചെയ്തു. കൺവീനർ സീന ഹനിതകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ശാഖ സെക്രട്ടറി കെ എസ് കാർത്തികേയൻ, വൈസ് പ്രസിഡന്റ് പി എസ് ദിലീപ്, ഭാരവാഹികളായ രഞ്ജിത്ത്കുമാർ സി കെ , എ കെ സജീവൻ, കെ ശിവദാസ്, ഉഷ പ്രകാശൻ, ഷാലി വിനയൻ, ജീന ബോസ്, ഷാജി ഇടപ്പള്ളി, ടി ബി ഹനിതകുമാർ , ഡോ ശ്രീലാൽ, വിക്രമൻ എം പി , രഞ്ജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. മുതിർന്ന അംഗം ഭരതൻ പതാക ഉയർത്തി. ടി എ രാധാമണി, സൗമ്യ അനിൽകുമാർ എന്നിവരെ ആദരിച്ചു. സീന ഹനിതകുമാർ (കൺവീനർ), വിക്രമൻ എം പി (ജോയിന്റ് കൺവീനർ) എന്നിവരടങ്ങിയ പുതിയ കമ്മിറ്റിയെയും തെരെഞ്ഞെടുത്തു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
Photo Courtesy - Google







