12:23pm 13 November 2026
NEWS
മാർത്തോമാ സഭ ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനത്തിന് 13 കോടിയുടെ ബജറ്റ്
15/07/2026  08:44 PM IST
മാർത്തോമാ സഭ ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനത്തിന് 13 കോടിയുടെ ബജറ്റ്


ചെങ്ങന്നൂർ:  മാർത്തോമാ സഭ ചെങ്ങന്നൂർ -മാവേലിക്കര ഭദ്രാസനത്തിന് 9 കോടി 52 ലക്ഷം രൂപയുടെയും ഭദ്രാസനത്തിന്റെ കീഴിലുള്ള ഒലിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ നാലു കോടി 22 ലക്ഷം രൂപയുടെയും ബജറ്റ് അംഗീകരിച്ചു.ഭദ്രാസന ട്രഷറർ ജോജി ചെറിയാൻ ബഡ്ജറ്റ് അവതരിപ്പിച്ചു. ചെങ്ങന്നൂർ തിട്ടമേൽ ട്രിനിറ്റി മർത്തോമ പള്ളിയിൽ കൂടിയ 33 ആമത് അസംബ്ലി യോഗത്തിൽ ഭദ്രാസന അധ്യക്ഷൻ ഡോ.  യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
വീര്യം കുറഞ്ഞ മദ്യം പ്രോത്‌സാഹിപ്പിക്കുമെന്ന സംസ്ഥാന സർക്കാർ പ്രഖ്യാപനം ആശങ്കാജനകമാണെന്ന് സഫ്രഗൻ മെത്രാപ്പൊലിത്ത പറഞ്ഞു. മയക്കു മരുന്നിനും രാസ ലഹരിക്കുമെതിരെ  സർക്കാർ ആരംഭിച്ച തൂഫാൻ ശ്ലാഹനീയമാണ്. ലഹരി രഹിത സമൂഹം രൂപപ്പെടുത്താനാണ് സർക്കാർ ശ്രമിക്കേണ്ടത്.  യുവ ജനങ്ങളെയും കുഞ്ഞുങ്ങളെയും ലക്ഷ്യമിട്ട് ലഹരി മരുന്ന് കടത്തും ഉപയോഗവും വർധിച്ചു വരുന്ന കാലത്ത് അതിനെതിരെ സമൂഹം ജാഗരൂകരാകണമെന്നും സഫ്രഗൻ മെത്രാപ്പൊലിത്ത ആവശ്യപ്പെട്ടു.കേന്ദ്ര സർക്കാർ കൊണ്ടു വന്ന എഫ്. സി. ആർ. എ നിയമ ഭേദഗതിയിൽ  പൂനരാലോചന ആവശ്യമാണ്. മതമോ വിശ്വാസമോ മാറ്റാനുള്ള ശ്രമം എന്ന പദപ്രയോഗം ദുരുപയോഗം ചെയ്യാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭദ്രാസന സെക്രട്ടറി റവ തോമസ് സഖറിയ  വാർഷിക റിപ്പോർട്ടും വരവ് ചിലവ്  കണക്കും അവതരിപ്പിച്ചു. പുതിയ സാമ്പത്തിക വർഷത്തിൽ 50 ഡയാലിസിസ് രോഗികളുടെ ചികിത്സയ്ക്കായി 50 ലക്ഷം , കുഴിക്കാലായിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള പുനരധിവാസ  പദ്ധതിക്ക് നാലു കോടി, നരസാപുരം മിഷൻ ഫീൽഡിന് 25 ലക്ഷം , അലഗഡാ മിഷൻ 20 ലക്ഷം,
തരംഗം പദ്ധതിക്ക് 25 ലക്ഷം, ഹരിപ്പാട് കാവൽ പദ്ധതിക്ക് 5 ലക്ഷം, കിടങ്ങന്നൂർ ലഹരി വിമോചന കേന്ദ്രം നവദർശന് 5 ലക്ഷം, തുമ്പമൺ ശ്രേയസ് പദ്ധതിക്ക് 5ലക്ഷം, മാർ തിമൊഥെയോസ്  സുരക്ഷാ പെൻഷൻ 5 ലക്ഷം, ഉച്ചഭക്ഷണ പദ്ധതിയായ സമൃദ്ധിക്ക്   5 ലക്ഷം, എഡ്യൂകെയർ 6 ലക്ഷം, പാലിയേറ്റീവ് കേരളം 9 ലക്ഷം, ദളിത് ഇടവകകൾക്ക്  7.5 ലക്ഷം, റിലീഫ് ഫണ്ടിന് 15 ലക്ഷം,  മാവേലിക്കര ജ്യോതിഷ്   3 ലക്ഷം,  പള്ളിപ്പാട് ദീപ്തി 3 ലക്ഷം,  വെണ്മണി സാധു സദൻ 3 ലക്ഷം, ഓതറ വികാസ് രണ്ട് ലക്ഷം, കൊഴുവല്ലൂർ ആരാമം 2 ലക്ഷം, വെണ്മണി സ്വാശ്രയ സെന്റർ 2 ലക്ഷം എന്നിങ്ങനെ തുക നീക്കി വെച്ചു.
റവ മാത്യു. എ. മാത്യൂസ് ധ്യാന പ്രസംഗം നടത്തി.
 വികാരിജനറൽ മാരായ റവ ഡോ. ജയൻ തോമസ്, റവ. ഡോ എം ഈശോ മാത്യു,വെരി.റവ.  സ്‌കറിയ എബ്രഹാം , ബിഷപ്പ് സെക്രട്ടറി റവ. ടൈറ്റസ് തോമസ്, എന്നിവർ സംസാരിച്ചു.  ഡോ.വർഗീസ് ഉമ്മൻ, ജോസ് തോമസ്, ലിബിൻ മാത്യു എന്നിവർ പ്രമേ യങ്ങൾ അവതരിപ്പിച്ചു. ആരാധനയ്ക്ക് റവ. അലക്സ്.കെ. ചാക്കോ നേതൃത്വം നൽകി.
2026 -29 വർഷത്തെ ഭദ്രാസനം സെക്രട്ടറിയായി റവ.  റെന്നി. കെ. എബ്രഹാമിനെയും ഭദ്രാസന  ട്രഷററായി ജോജി ചെറിയാനെയും തിരഞ്ഞെടുത്തു. ഭദ്രാസന കൗൺസിൽ അംഗങ്ങളായി
റവ.ഷിനോയ് ജോസഫ്, 
റവ. അഭിഷേക് ഡാൻ ഉമ്മൻ, 
റവ. റ്റി. റ്റി. സഖറിയ, 
റവ. ജോൺസൺ ശമുവേൽ, 
റവ. അലക്സ്‌ കെ.ചാക്കോ, 
റവ. തോമസ് മാത്യു, മിനി മാത്യു, സിബി ജേക്കബ്, മിനി റ്റി.അലക്സ്‌, സുജ സാബു, സജി വർഗീസ്, സുരേഷ് ബേബി, അൻജോ റ്റി ശമുവേൽ ,ജോൺസൺ കെ, കെ.  കെ ജോർജ്,തോമസ്. റ്റി.  ഐപ്പ്, എബ്രഹാം ടോജോ വർഗീസ്, അശോക് ജേക്കബ് മാത്യു, റൂബി ജോൺ , പ്രകാശ് ജോൺ വൈദ്യൻ, കുഞ്ഞച്ചൻ ഈശോ, റിജോ ജോൺ ജോർജ്, ലതമോൾ തോമസ്, നിമ്മി മാത്യു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img