04:40am 11 November 2026
NEWS
ഒരു രൂപയ്ക്ക് ഫ്രീഡം പ്രീപെയ്ഡ് പ്ലാനുമായി ബി.എസ്.എൻ. എൽ
03/08/2025  01:10 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
 ഒരു രൂപയ്ക്ക് ഫ്രീഡം പ്രീപെയ്ഡ് പ്ലാനുമായി ബി.എസ്.എൻ. എൽ

കൊച്ചി: ഒരു രൂപക്ക് പുതിയ മൊബൈൽ കണക്ഷൻ നൽകുന്ന ഫ്രീഡം പ്രീപെയ്ഡ് പ്ലാൻ  ബി എസ് എൻ എൽ അവതരിപ്പിച്ചു.ഈ പ്ലാൻ  ഓഗസ്റ്റ്  31 വരെ ലഭിക്കുന്നതാണ്. 30 ദിവസം കാലാവധി ഉള്ള പ്ലാനിൽ പരിധിയില്ലാത്ത കാളുകളും പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ് എം എസും  ലഭിക്കുന്നതാണ്.  എല്ലാ പുതിയ പ്രീപെയ്ഡ് കണക്ഷനുകൾക്കും മറ്റു സേവന ദാതാക്കളിൽ നിന്നും നമ്പർ  പോർട്ട് ചെയ്യുന്നവർക്കും ഈ പ്ലാൻ ലഭിക്കും. കൂടാതെ  ആകർഷകമായ മറ്റു വാർഷിക  പ്ലാനുകളും ലഭ്യമാണെന്നു ബി എസ് എൻ എൽ എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ. ഫ്രാൻസിസ് ജേക്കബ് അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img