
ദോഹ:കാഴ്ചവൈകല്യമുള്ളവരുടെ വിദ്യാഭ്യാസം, തൊഴിൽ, സ്വതന്ത്ര ജീവിതം എന്നിവയ്ക്ക് വഴിയൊരുക്കുന്നതിലൂടെ ശാക്തീകരണം ഉറപ്പാക്കുകയാണ് ബ്രെയിൽ സേവനങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ബന്ധപ്പെട്ട കേന്ദ്രം അറിയിച്ചു. ബ്രെയിൽ സേവനങ്ങൾ തുടർച്ചയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായിപരമ്പരാഗത പഠനരീതികളെയും ആധുനിക സാങ്കേതികവിദ്യകളെയും സംയോജിപ്പിച്ച സമീപനമാണ് സ്വീകരിക്കുന്നതെന്ന് അൽ നുഐമി വ്യക്തമാക്കി. എല്ലാ പ്രായവിഭാഗങ്ങളിലെയും കഴിവുകളിലെയും അംഗങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുത്തുള്ള അനുയോജ്യ ഉപകരണങ്ങൾ ഉപയോഗിക്കുന്നതോടൊപ്പം കുടുംബങ്ങളെയും സമൂഹത്തെയും ഈ സംവിധാനത്തിലേക്ക് ഉൾപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.കാഴ്ചവൈകല്യമുള്ളവരുടെ പിന്തുണയും ശാക്തീകരണവും ലക്ഷ്യമാക്കി ഖത്തർ സംസ്ഥാനത്തിന്റെ ദിശാനിർദേശങ്ങളോട് ഒത്തുചേരുന്ന പ്രവർത്തനങ്ങളാണ് കേന്ദ്രംമുന്നോട്ടുവെക്കുന്നതെന്നും അധികൃതർ അറിയിച്ചു.











