01:57am 12 November 2026
NEWS
സ്വദേശികൾക്കും പ്രവാസികൾക്കും നേരിട്ട് വാഹനം ഇറക്കുമതി ചെയ്യാം; മാനദണ്ഡങ്ങൾ പുറത്തുവിട്ടു
31/05/2026  10:47 AM IST
nila
സ്വദേശികൾക്കും പ്രവാസികൾക്കും നേരിട്ട് വാഹനം ഇറക്കുമതി ചെയ്യാം; മാനദണ്ഡങ്ങൾ പുറത്തുവിട്ടു

ദോഹ: ഖത്തറിലെ സ്വദേശികൾക്കും താമസക്കാരായ പ്രവാസികൾക്കും വ്യക്തിഗത ആവശ്യങ്ങൾക്കായി നേരിട്ട് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള നിബന്ധനകൾ അധികൃതർ വ്യക്തമാക്കി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സർക്കുലർ പ്രകാരമുള്ള ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും, നിയമവിദഗ്ദ്ധർ നൽകുന്ന നിർദ്ദേശങ്ങളുമടങ്ങിയതാണ് വാഹനങ്ങൾഇറക്കുമതി ചെയ്യാനുള്ള മാനദണ്ഡം.
ചെറിയ/ഇടത്തരം കാറുകൾനിർമ്മാണ വർഷം ഉൾപ്പെടെ 5 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാകരുത്.മണ്ണുമാന്തി യന്ത്രങ്ങൾ (Excavators)10 വർഷത്തിൽ കൂടുതൽ പഴക്കമുള്ളവയും ഇറക്കുമതി ചെയ്യാം.ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾ നിർബന്ധമായും ജി.സി.സി (GCC) മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടുള്ളതായിരിക്കണം.അപേക്ഷകന് കുറഞ്ഞത് 18 വയസ്സ് പൂർത്തിയായിരിക്കണം.
​ഖത്തർ പൗരനോ അല്ലെങ്കിൽ സാധുതയുള്ള ഖത്തർ ഐഡിയുള്ള (QID) താമസക്കാരനോ ആയിരിക്കണം.
​സന്ദർശക വിസയിൽ (Visitor Visa) ഖത്തറിലുള്ളവർക്ക് സ്വന്തം പേരിൽ വാഹനം ഇറക്കുമതി ചെയ്യാനോ രാജ്യത്ത് രജിസ്റ്റർ ചെയ്യാനോ അനുമതിയുണ്ടായിരിക്കില്ല.ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം (Law No. 8 of 2008) വ്യക്തികൾ നേരിട്ട് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കും കമ്പനി ഏജന്റുമാർ കൃത്യമായ സേവനങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്നും പുതിയ നിർദ്ദേശങ്ങളിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img