08:36pm 10 November 2026
NEWS
ക്യാൻസർ കാരണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും പുസ്തകം പ്രകാശനം ചെയ്തു
05/08/2025  07:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ക്യാൻസർ കാരണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും പുസ്തകം പ്രകാശനം ചെയ്തു
HIGHLIGHTS

വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ പ്രശസ്ത ഓങ്കോളജിസ്റ്റായ ഡോ. റോജ ജോസഫ് രചിച്ച 'ക്യാൻസർ: കാരണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും' എന്ന പുതിയ മലയാള പുസ്തകം ആശുപത്രിയിൽ നടന്ന ചടങ്ങിൽ  മാനേജിംഗ് ഡയറക്ടർ  എസ് കെ അബ്ദുള്ള പ്രകാശനം ചെയ്യുന്നു.

കൊച്ചി: ക്യാൻസർ രോഗ ചികിത്സയിലെ തന്റെ അനുഭവങ്ങളെ ആസ്പദമാക്കി  വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ ഓങ്കോളജിസ്റ്റായ ഡോ. റോജ ജോസഫ് രചിച്ച 'ക്യാൻസർ: കാരണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും' എന്ന പുതിയ മലയാള പുസ്തകം പുറത്തിറങ്ങി. വിപിഎസ് ലേക്ഷോർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ  മാനേജിംഗ് ഡയറക്ടർ  എസ് കെ അബ്ദുള്ള പ്രകാശനം ചെയ്തു.

തടയാൻ കഴിയുന്ന തരം ക്യാൻസറുകളുടെ ഇരയായി ആരും മരിക്കരുത് എന്ന സന്ദേശമാണ് പുസ്തകം പറയുന്നത്. സാധാരണ ക്യാൻസറുകളുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധമാർഗങ്ങൾ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പുസ്തകം നൽകുന്നു. സ്‌ക്രീനിംഗ് സാങ്കേതിക വിദ്യകളെക്കുറിച്ചും ആധുനിക ചികിത്സാ ഓപ്ഷനുകളെക്കുറിച്ചുള്ള അവലോകനവും പുസ്തകം നൽകുന്നു.എച്ച് &സി സ്റ്റോറുകൾ, മാതൃഭൂമി ബുക്സ്, ലോഗോസ് ബുക്സ്, അമൻ ബുക്സ്, ആമസോൺ എന്നിവയിൽ പുസ്തകം  ലഭ്യമാണ്.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img