10:53pm 28 October 2026
NEWS
അമേരിക്കയിൽ വൻ പ്രതിസന്ധി സൃഷ്ടിച്ച് ഹിമക്കാറ്റ്; 5,303 വിമാന സർവീസുകൾ റദ്ദാക്കി
27/01/2026  06:42 AM IST
nila
അമേരിക്കയിൽ വൻ പ്രതിസന്ധി സൃഷ്ടിച്ച് ഹിമക്കാറ്റ്; 5,303 വിമാന സർവീസുകൾ റദ്ദാക്കി

അമേരിക്കയിൽ ശക്തമായ ശീതക്കാറ്റ് തുടരുന്നു. രാജ്യമാകെ വീശിയടിക്കുന്ന കനത്ത ഹിമക്കാറ്റ് ഗതാഗത സംവിധാനങ്ങളെ പൂർണമായും താറുമാറാക്കി. രാജ്യത്താകെ 5,303 വിമാന സർവീസുകൾ റദ്ദാക്കുകയും 4,380 വിമാനങ്ങൾ വൈകുകയും ചെയ്തതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ 8.20 വരെ നിശ്ചയിച്ചിരുന്ന വിമാനങ്ങളിൽ ഏകദേശം 14 ശതമാനവും റദ്ദാക്കപ്പെട്ടു. ഞായറാഴ്ച മാത്രം 11,000-ത്തിലധികം വിമാനങ്ങൾ റദ്ദാക്കിയതോടെ വ്യോമയാന രംഗം വലിയ പ്രതിസന്ധിയിലായി. ഏവിയേഷൻ അനലിറ്റിക്‌സ് സ്ഥാപനമായ സിരിയത്തിന്റെ കണക്കനുസരിച്ച്, കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വിമാന റദ്ദാക്കലാണ് ഇത്.

അമേരിക്കൻ എയർലൈൻസിനാണ് തിങ്കളാഴ്ച ഏറ്റവും വലിയ ആഘാതം ഉണ്ടായത്. ഏകദേശം 900 സർവീസുകൾ റദ്ദാക്കുകയും 600 വിമാനങ്ങൾ വൈകുകയും ചെയ്തു. റിപ്പബ്ലിക് എയർവേയ്‌സ്, ജെറ്റ്ബ്ലൂ, ഡെൽറ്റ എയർലൈൻസ് എന്നിവയുടെ സർവീസുകളെയും ഹിമക്കാറ്റ് വൻതോതിൽ ബാധിച്ചു. യാത്രക്കാരുടെ വിമാനങ്ങൾക്കൊപ്പം കാർഗോ സർവീസുകളും തടസ്സപ്പെട്ടു. രണ്ട് ഡസനിലധികം സംസ്ഥാനങ്ങളിൽ ഹിമക്കാറ്റ് ശക്തമായി അനുഭവപ്പെട്ടു. റോഡ് യാത്രയും മഞ്ഞുവീഴ്ചയും ഐസും ശക്തമായ കാറ്റും മൂലം അപകടകരമായ നിലയിലാണ്.

കാലാവസ്ഥ കൂടുതൽ മോശമാകാൻ സാധ്യതയുണ്ടെന്ന് ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img