07:30pm 09 November 2026
NEWS
നിലമ്പൂരില്‍ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അഡ്വ. മോഹന്‍ ജോര്‍ജ് ആണ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
01/06/2025  05:46 PM IST
സണ്ണി ലുക്കോസ്
നിലമ്പൂരില്‍ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അഡ്വ. മോഹന്‍ ജോര്‍ജ് ആണ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

മോഹന്‍ ജോര്‍ജ് കേരള കോണ്‍ഗ്രസ് മുന്‍ നേതാവാണ്. നിലവില്‍ നിലമ്ബൂർ കോടതിയില്‍ അഭിഭാഷകനായി പ്രവർത്തിച്ചു വരികയാണ് അദ്ദേഹം. മോഹൻ ജോർജ് മാർത്തോമ്മാ സഭാ പ്രതിനിധിയും നിലമ്ബൂർ ചുങ്കത്തറ സ്വദേശിയുമാണ്. നിലവില്‍ ബിജെപി അംഗമല്ലാത്ത മോഹൻ ജോർജ് താമസിയാതെ പാർട്ടി അംഗത്വം എടുക്കുമെന്നാണ് സൂചന. മോഹൻ ജോർജ് നിലമ്ബൂരില്‍ മത്സരിക്കുന്നത് പാർട്ടി ചിഹ്നത്തില്‍ തന്നെയാവും.

കഴിഞ്ഞദിവസം ബിജെപി നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മോഹൻ ജോർജ് പ്രതികരിച്ചിരുന്നു. 47 വര്‍ഷമായി കേരള കോണ്‍ഗ്രസ് വിവിധ വിഭാഗങ്ങളിൽ സജീവ പ്രവര്‍ത്തകനാണ്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിൽ രാഷ്ട്രീയം ആരഭിച്ചു. കേരള കോൺഗ്രസ് ബി ജില്ലാ അധ്യക്ഷനായി 7 വർഷം പ്രവർത്തിച്ചു. കേരള കോണ്‍ഗ്രസിൻ്റെ ജോസഫ് വിഭാഗം സംസ്ഥാന സെക്രട്ടറിയുമായിരുന്നു. ഇത് കൂടാതെ മോഹൻ ജോർജ് കേരള കോണ്‍ഗ്രസിൻ്റെ വിദ്യാർത്ഥി വിഭാഗത്തിൻ്റെയും യുവജന വിഭാഗത്തിൻ്റെയും സംസ്ഥാന നേതൃനിരയിലും പ്രവർത്തിച്ചിട്ടുണ്ട്. മാര്‍ത്തോമ സഭ കൗണ്‍സില്‍ അംഗം, മാര്‍ത്തോമ കോളേജ് കൗണ്‍സില്‍ അംഗം, ചുങ്കത്തറ മാര്‍ത്തോമ ചര്‍ച്ച്‌ ഉപാധ്യക്ഷന്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img